കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം
കേരള നിയമസഭയുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ പുരസ്കാരം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്. ദൃശ്യമാധ്യമ വിഭാഗം പുരസ്കാരം ന്യൂസ് പ്രൊഡ്യൂസര്‍ വിനു മോഹന്‍ ലഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുരസ്കാരം നല്കി. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ‘ചില മലയാളം കഥകള്‍’ എന്ന ലേഖനമാണ് അച്ചടി വിഭാഗത്തിലെ പുരസ്കാരത്തിനര്‍ഹമായത്.
‘പടയണിക്കാലം’ എന്ന ഡോക്യുമെന്ററിയാണ് വിനു മോഹനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. നിയമസഭാ ടിവി, ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ് എന്നിവയുടെ ലോഗോ തീം മ്യൂസിക് പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് , പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.