മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാ ഭായിക്ക് സമ്മാനിച്ചു. കൊച്ചി സെന്റ് തെരേസാസ് കോളജില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങ് പ്രൊഫസര്‍ എം.കെ സാനു ഉദ്ഘാടനം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിധര്‍ക്കുവേണ്ടിയും, രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടിയും പ്രവത്തിച്ചതിനാണ് ദയാഭായിക്ക് മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം നല്‍കി ആദരിച്ചത്.