സാരംഗ പുരസ്കാരം വാണി ജയറാമിന്
ആലപ്പുഴ: ഹരിപ്പാട് സാരംഗ കള്‍ച്ചറല്‍ ഫോറം, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീകുമാരന്‍ തമ്പി സാരംഗ പുരസ്കാരം ഗായിക വാണി ജയറാമിന്. 50000 രൂപയാണ് പുരസ്കാരം. ഈ മാസം 25ന് വൈകുന്നേരം 4 മണിക്ക് ഹരിപ്പാട് ശബരീസ് കണ്വന്ഷന് സെന്ററില്‍ വച്ച് പുരസ്കാരം നല്‍കും.