നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എം.ഐ.ടി. സ്‌കൂള്‍ ഓഫ് ഗവണ്മെന്റ് പുണെയുടെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്. മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരെയും പരിഗണിച്ചതില്‍ നിന്നുമാണ് കേരളത്തിന്റെ നിയമസഭാ സ്പീക്കറെ മികച്ചതായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 20ന് ഡല്‍ഹിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിക്കും.