അത്തടത്തില്‍ ഇത്തടത്തില്‍
ഊതിമുളച്ചൊരു കുമ്പളങ്ങ

ഏറങ്ങാട്ടു കരിങ്ങാലിന്മേല്‍
ഏറിക്കൂടി കുമ്പളങ്ങ

കാലില്ലാത്തൊരുണ്യയന്‍ നായര്‍
ഏറി മുറിച്ച കുമ്പളങ്ങ

മൂലേലിരിക്കും മുത്തശ്ശ്യമ്മ
നുറുക്കേണം കറി കുമ്പളങ്ങ

വീട്ടിലിരിക്കും അമ്മായി
വിളമ്പേണം കറി കുമ്പളങ്ങ

പടക്കുവിരുതന്‍ ചാപ്പന്‍ നായര്‍
കൂട്ടേണം കറി കുമ്പളങ്ങ