സെറ-വനിത ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്. ‘ലൂസിഫറിലെ’ അഭിനയത്തിനാണു പുരസ്‌കാരം. പ്രതി പൂവന്‍കോഴിയിലെ അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ലൂസിഫറിന്’ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ് ആണു മികച്ച ചിത്രം. ലൂസിഫര്‍ മികച്ച ജനപ്രിയ ചിത്രം.
ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. നിവിന്‍ പോളിയാണ് മികച്ച ഗ്രേസ്ഫുള്‍ ആക്ടര്‍. ജനപ്രിയ നടന്‍ ആസിഫ് അലി. പാര്‍വതിയാണ് ജനപ്രിയ നടി. വിവേക് ഒബ്‌റോയ് മികച്ച വില്ലനുള്ള പുരസ്‌കാരം സ്വന്തമാക്കി. സിദ്ദീഖ് ആണ് മികച്ച സ്വഭാവ നടന്‍. സ്വഭാവ നടി നൈല ഉഷ. മികച്ച സഹനടനുള്ള പുരസ്‌കാരം സൗബിന്‍ ഷാഹിറും സഹനടിക്കുള്ള പുരസ്‌കാരം അനുശ്രീയും സ്വന്തമാക്കി. സൈജു കുറുപ്പാണ് മികച്ച ഹാസ്യനടന്‍.