പയ്യന്നൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്പ പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്. 97.3 ശതമാനം മാര്‍ക്കോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പുരസ്‌കാര നേട്ടം കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് പുരസ്‌കാരമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആശുപത്രിയായിരുന്നു പയ്യന്നൂര്‍. ശരാശരി ആയിരത്തിലേറെ രോഗികള്‍ ആശുപത്രിയില്‍ പരിശോധനകള്‍ ക്കായി എത്തുന്നുണ്ട്.’
മികച്ച ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് പുരസ്‌കാരം നല്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളും മറ്റുമായി ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള പ്രയത്‌നത്തിനിടെയാണ് ആശുപത്രിക്ക് പുരസ്‌കാരം ലഭിക്കുന്നത്. 150 കിടക്കകളും എട്ട് വിഭാഗങ്ങളിലായി 21 ഡോക്ടര് മാരും ആശുപത്രിയിലുണ്ട്. 20 കിടക്കകളുള്ള കുട്ടികളുടെ വാര് ഡ് ശീതീകരിച്ചതാണ്. കെട്ടിടങ്ങളും ലാബുകളും നവീകരിക്കുകയും ആധുനിക രീതിയിലുള്ള എക് സ് റേ സൗകര്യവും ആവശ്യമായ മരുന്നുകളും മറ്റും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. 18 വയസ്സിന് താഴെ ബുദ്ധി വികാസക്കുറവുള്ള കുട്ടികളുടെ പരിശീലനത്തിനായി സി.ഡി.എം.ആര് .പി സെന്റര് , മുതിര് ന്നവര് ക്കുള്ള ജീവിതശൈലീ രോഗ ക്ലീനിക്, പാലിയേറ്റീവ് ഒ.പി എന്നിവ നിശ്ചിത ദിവസങ്ങളില് പ്രവര്‍ത്തിക്കുന്നുണ്ട്. പൂന്തോട്ടം, കുട്ടികളുടെ പാര് ക്ക്, വായനാമുറി തുടങ്ങിയവയും ആശുപത്രിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കായകല്‍പം പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്