ദേശീയ ഫ്ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്സസ് പുരസ്കാരം ലിനിക്ക്
ദേശീയ ഫ്ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്സസ് പുരസ്കാരം ലിനിക്ക് വേണ്ടി ഭര്‍ത്താവ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങി.നിപാ ബാധ ഉണ്ടായപ്പോള്‍ ജീവന് കൂസാക്കാതെ കേരളത്തിലെ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവര്‍ നടത്തിയ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ദേശീയ ഫ്ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്സസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ലിനിക്ക് വേണ്ടി ഭര്‍ത്താവ് മരണാനന്തര ബഹുമതിയായി പുരസ്ക്കാരം എറ്റുവാങ്ങിയപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയും ആദരവോടെയുമാണ് സദസ് കരഘോഷം മുഴക്കിയത്. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ പിഎന്‍ ലിനിയ്ക്ക് പുറമേ നാല് മലയാളികള്‍ കൂടി ഈ വര്‍ഷത്തെ പുരസ്ക്കാരത്തിന് അര്‍ഹരായി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എന്‍ ശോഭന, കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ പിഎസ് മുഹമ്മദ് സാലി, മിലിട്ടറി നഴ്സിങ് സര്വിതസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തിരുവനന്തപുരം ഇലിപ്പോട് സ്വദേശി ബ്രിഗേഡിയര്‍ പിജി ഉഷാ ദേവി എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റു മലയാളികള്‍. ആകെ 36 പേര്‍ക്ക് ഈ വര്‍ഷത്തെ ഫ്ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്സസ് പുരസ്കാരം ലഭിച്ചു.