ജില്ലാകേന്ദ്രം: പാലക്കാട്
ജനസംഖ്യ: 2,617,482
സ്ത്രീ-പു. അനുപാതം: 1066/1000
സാക്ഷരത: 84.35%
മുനിസിപ്പാലിറ്റികള്‍: ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂര്‍
താലൂക്കുകള്‍: പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം.
മെയിന്റോഡ്: എന്‍ എച്ച് 17, എന്‍ എച്ച് 213
ഭൂമിയുടെ കിടപ്പ്
വടക്കും വടക്കുപടിഞ്ഞാറും മലപ്പുറം ജില്ലയും തെക്ക് തൃശൂരും കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയുമാണ് അതിരുകള്‍. ജില്ലയ്ക്ക് തീരപ്രദേശമില്ല. കുന്നും മലകളും ഇടനിലവുമുണ്ട്. മലകള്‍ 2133 മീറ്റര്‍ വരെ ഉയരത്തിലുണ്ട്. 960 കിലോമീറ്റര്‍ നീണ്ട പശ്ചിമഘട്ടത്തിലെ 32-40 കി.മീ വീതിയിലുള്ള പാലക്കാടന്‍ ചുരം വളരെയേറെ പ്രാധാന്യമുള്ളതാണ്.
ചരിത്രം
ടൗണിലുള്ള പ്രാചീനമായ ജൈനക്ഷേത്രവുമായി ബന്ധപ്പെടുത്തി ചിലര്‍ വിശ്വസിക്കുന്നത് 'പാലി'ഭാഷയുടെ പേരില്‍ നിന്നാണ് പാലക്കാട് ഉണ്ടായതെന്നാണ്. ഒരിക്കല്‍ ഇവിടെ ധാരാളമുണ്ടായിരുന്ന 'പാല'മരങ്ങളില്‍ നിന്നാണ് പാലയുടെ കാട് എന്നര്‍ത്ഥത്തില്‍ പാലക്കാട് ഉണ്ടായതെന്ന് മറ്റുചിലര്‍ പറയുന്നു. 1757 ല്‍ കോഴിക്കോട് സാമൂതിരിയുടെ ആക്രമണത്തെ ചെറുക്കാന്‍ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരലിയുടെ സഹായം തേടിയത്രെ.

പ്രത്യേകതകള്‍
കേരളത്തിലെ ഏറ്റവും വലിയ ജില്ല.
ജനസംഖ്യയില്‍ ആറാം സ്ഥാനം.
പട്ടികജാതിക്കാര്‍ ഏറ്റവും അധികമുള്ള ജില്ല.
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.
ഇവിടത്തെ ജൈനക്ഷേത്രത്തോടു ചേര്‍ന്ന ജൈനഹൗസില്‍ ഇരുന്നാണ് കുമാരനാശാന്‍ 'വീണപൂവ്' എന്ന ഖണ്ഡകാവ്യം രചിച്ചത്.
കാളപൂട്ടിന് പ്രശസ്തം
കല്പാത്തി രഥോത്‌സവം.
കുഞ്ചന്‍നമ്പ്യാരുടെ ജന്മസ്ഥലം.
മലമ്പുഴഡാമും പൂന്തോട്ടവും
പോത്തുണ്ടി, ധോണി, മംഗലം ഡാമുകള്‍
ശിരുവാണി
പാലക്കാട് കോട്ട
കല്പാത്തി ഹെരിറ്റേജ് സോണ്‍
ചെമ്പൈ മെമ്മോറിയല്‍
മുപ്പുഴക്കുന്ന് സ്മാരകം, കുത്തനൂര്‍
സീതാര്‍കുണ്ട്, കൊല്ലങ്കോട്
കൊല്ലങ്കോട് കൊട്ടാരം
കിള്ളിക്കുറിശ്ശി മംഗലം
നാറാണത്തുഭ്രാന്തന്‍ മല, നടുവട്ടം, തിരുവേഗപ്പുറ
ഒളപ്പമണ ്ണമന.