ദശകം അൻപത്തിയഞ്ച്

55.1 അഥ വാരിണി ഘോരതരം ഫണിനം പ്രതിവാരയിതും കൃതധീർഭഗവൻ ദ്രുതമാരിഥ തീരഗനീപതരും വിഷമാരുതശോഷിതപർണചയം

55.2 അധിരുഹ്യ പദാംബുരുഹേണ ച തം നവപല്ലവതുല്യമോജ്ഞരുചാ ഹൃദവാരിണി ദൂരതരം ന്യപതഃ പരിഘൂർണിതഘോരതരംഗഗണേ

55.3 ഭുവനത്രയഭാരഭൃതോ ഭവതോ ഗുരുഭാരവിക്രമ്പിവിജൃംഭിജലാ പരിമജ്ജയതി സ്മ ധനുഃശതകം തടിനീ ഝടിതി സ്ഫുടഘോഷവതീ

55.4 അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിതഭ്രമിതോദരവാരിനിനാദഭരൈഃ ഉദകാദുദഗാദുരഗാധിപതിസ്ത്വദുപാന്തമശാന്തരുഷാന്ധമനാഃ

55.5 ഫണശൃംഗസഹസ്രവിനിസ്സൃമരജ്വലദഗ്നികണോഗ്രവിഷാംബുധരം പുരതഃ ഫണിനം സമലോകയഥാ ബഹുശൃംഗിണമഞ്ജനശൈലമിവ

55.6 ജ്വലദക്ഷിപരിക്ഷരദുഗ്രവിഷശ്വസനിഷ്മഭരഃ സ മഹാഭുജഗഃ പരിദശ്യ ഭവന്തമനന്തബലം സമവേഷ്ടയദസ്ഫുടചേഷ്ടമഹോ

55.7 അവിലോക്യ ഭവന്തമഥാകുലിതേ തടഗാമിനി ബാലകധേനുഗണേ വ്രജഗേഹതലേƒപ്യനിമിത്തശതം സമുദീക്ഷ്യ ഗതാ യമുനാം പശുപാഃ

55.8 അഖിലേഷു വിഭോ ഭവദീയദശാമവലോക്യ ജിഹാസുഷു ജീവഭരം ഫണിബന്ധനമാശു വിമുച്യ ജവാദുദഗമ്യത ഹാസജുഷാ ഭവതാ

55.9 അധിരുഹ്യ തതഃ ഫണിരാജഫണാന്നനൃതേ ഭവതാ മൃദുപാദരുചാ കലശിഞ്ചിതനൂപുരമഞ്ചുമിലത്കരകങ്കണസംകുലസംക്വണിതം

55.10 ജഹൃഷുഃ പശുപാസ്തുതുഷുർമുനയോ വവൃഷുഃ കുസുമാനി സുരേന്ദ്രഗണാഃ ത്വയി നൃത്യതി മാരുതഗേഹപതേ പരിപാഹി സ മാം ത്വമദാന്തഗദാത്‌