നാരായണീയം
രചന: മേല്പത്തൂര്
ദശകങ്ങൾ
ദശകം 1. ഭഗവദ്രൂപവർണ്ണനം
1.1
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
1.2
ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ധേ യദന്യത്
തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം
ഏതേ താവദ്വയന്തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിഃശേഷാത്മനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ
1.3
സത്വം യത്തദ് പരാഭ്യാമപരികലനതോ നിർമ്മലം തേന താവദ്-
ഭൂതൈർഭൂതേന്ദ്രിയൈസ്തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യം
തത്സ്വച്ഛത്വാദ്യദച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം
തസ്മിൻ ധന്യാ രമന്തേ, ശ്രുതിമതിമധുരേ, സുഗ്രഹേ വിഗ്രഹേ തേ
1.4
നിഷ്കമ്പേ നിത്യപൂർണ്ണേ നിരവധിപരമാനന്ദപീയുഷരൂപേ
നിർല്ലീനാനേകമുക്താവലി സുഭഗതമേ നിർമ്മലബ്രഹ്മസിന്ധൗ
കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുഃസ്തദാത്മാ
കസ്മാന്നോ നിഷ്കളസ്ത്വം സകള ഇതി വചസ്ത്വത്കലാസ്വേവ ഭൂമൻ!
1.5
നിർവ്യാപാരോപി നിഷ്കാരണമജ, ഭജസേ യത് ക്രിയാമീക്ഷ്ണാഖ്യാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാപി കല്പാദികാലേ
തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ, വൈകുണ്ഠരൂപം.
1.6
തത്തേ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം
ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂർണ്ണപുണ്യാവതാരം
ലക്ഷ്മീനിഃശങ്കലീലാനിലയനമമൃതസ്യന്ദസന്ദേഹമന്തഃ
സിഞ്ചത് സഞ്ചിന്തകാനാം വപുരനുകുലയേ മാരുതാഗാരനാഥഃ.
1.7
കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവരാജാ-
മിത്യേവം പൂർവ്വമലോചിതമജിത, മയാനൈവമദ്യാഭിജാനേ
നോ ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർദ്രം
നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംബോധിപുരേ രമേരൻ
1.8
നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന-
പ്യർത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച
ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം
1.9
കാരുണ്യാത് കാമമന്യം ദദതി ഖലു ചരേ സ്വാത്മദസ്ത്വം വിശേഷാ –
ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം
ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ –
സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ.
1.10
ഐശ്വര്യം ശങ്കരാദീശ്വരവിനിമയനം വിശ്വതേജോഹരാണാം
തേജഃസംഹാരി വീര്യം വിമലമപി യശോ നിഃസ്പൃഹൈശ്ചോപഗീതം
അങ്ഗാസങ്ഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സങ്ഗവാർത്താ
തദ്വാതാഗാരവാസിൻ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോ∫സി.
Leave a Reply