ബാലിശന്മാരേ! മനുഷ്യനായീശ്വരന്‍
രാമവിഷയമീവണ്ണമരുള്‍ ചെയ്തു
വാമദേവന്‍ വിരമിച്ചോരനന്തരം
വാമദേവവചനാമൃതം സേവിച്ചു
രാമനെ നാരായണനെന്നറിഞ്ഞുടന്‍
പൌരജനം പരമാനന്ദമായൊരു
വാരാന്നിധിയില്‍ മുഴുകിനാരേവരും
രാമസീതാരഹസ്യം മുഹുരീദൃശ
മാമോദപൂര്‍വകം ധ്യാനിപ്പവര്‍ക്കെല്‌ളാം
രാമദേവങ്കലുറച്ചൊരു ഭക്തിയു
മാമയനാശവും സിദ്ധിയ്ക്കുമേവനും
ഗോപനീയം രഹസ്യം പരമീദൃശം
പാപവിനാശനം ചൊന്നതിന്‍ കാരണം
രാമപ്രിയന്മാര്‍ ഭവാന്മാരെന്നോര്‍ത്തു ഞാന്‍
രാമതത്വം പരമോപദേശം ചെയ്തു
താപവും തീര്‍ന്നിതു പൌരജനങ്ങള്‍ക്കു
താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി.

യാത്രാരംഭം

രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍
വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാര്‍ന്നു പോവാനായ് പുറപെ്പട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം
ശ്രീരാമനും മൈഥിലിക്കുമനുജനും
ചീരങ്ങള്‍ വെവ്വേറെ നല്‍കിനാളമ്മയും
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവന്‍
വന്യചീരങ്ങള്‍ പരിഗ്രഹിച്ചീടിനാന്‍
പുഷ്‌കരലോചനാനുജ്ഞയാ വല്‍ക്കലം
ലക്ഷമണന്‍ താനുമുടുത്താനതു നേരം
ലക്ഷമീ’ഗവതിയാകിയ ജാനകി
വല്‍ക്കലം കയ്യില്‍ പിടിച്ചുകൊണ്ടാകുലാല്‍
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്
തല്‍ക്ഷണേ ലജ്ജയാ ഭര്‍ത്തൃമുഖാംബുജം
ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ
മഗലദേവതാവല്‌ളഭന്‍ രാഘവ
നിംഗിതജ്ഞന്‍ തദാ വാങ്ങിപ്പരുഷമാം
വല്‍ക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു
സല്‍കാരമാനം കലര്‍ന്നു നിന്നീടിനാന്‍
എന്നതു കണ്ടൊരു രാജദാരങ്ങളു
മന്യരായുള്ള ജനങ്ങളുമൊക്കവേ
വന്ന ദു:ഖത്താല്‍ കരയുന്നതു കേട്ടു
നിന്നരുളീടും വസിഷ്ഠമഹാമുനി
കോപേന ഭര്‍ത്സിച്ചു കൈകേയി തന്നോടു
താപേന ചൊല്‌ളിനാനെന്തിതു തോന്നുവാന്‍?