തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷമണനോടും കലര്‍ന്നു രഘുത്തമന്‍
ശുദ്ധവടകഷീരഭൂമികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും
സോദരന്‍ തന്നാല്‍ കുശദളാദ്യങ്ങളാല്‍
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാന്‍
പ്രാസാദമൂര്‍ദ്ധ്‌നി പര്യങ്കേ യഥാപുര
വാസവും ചെയ്തുറങ്ങുന്നതുപോലെ
ലക്ഷമണന്‍ വില്‌ളുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ

ലക്ഷമണഗുഹസംവാദം

ലക്ഷമീപതിയായ രാഘവസ്വാമിയും
ലക്ഷമീഭഗവതിയാകിയ സീതയും
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി
ദു:ഖം കലര്‍ന്നു ബാഷ്പാകുലനായ് ഗുഹന്‍
ലക്ഷമണനോടു പറഞ്ഞുതുടങ്ങിനാന്‍:
പുഷ്‌കരനേത്രനെക്കണ്ടീലയോ സഖേ!
പര്‍ണ്ണതല്‍പേ്പ ഭുവി ദാരുമൂലേ കിട
ന്നര്‍ണേ്ണാജനേത്രനുറങ്ങുമാറായിതു
സ്വര്‍ണതല്‍പേ്പ ഭവനോത്തമേ സല്‍പ്പുരേ
പുണ്യപുരുഷന്‍ ജനകാത്മജയോടും
പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ
പല്‌ളവപര്യങ്ക സീമ്‌നി വനാന്തരേ
ശ്രീരാമദേവനു ദു:ഖമുണ്ടാകുവാന്‍
കാരണഭൂതയായ് വന്നിതു കൈകേയി
മന്ഥരാചിത്തമാസ്ഥായ കൈകേയി താന്‍
ഹന്ത! മഹാപാപമാചരിച്ചാളലേ്‌ളാ?
ശ്രുത്വാ ഗുഹോകതികളിത്ഥമാഹന്ത സൌ
മിത്രിയും സത്വരമുത്തരം ചൊല്‌ളിനാന്‍:
ഭദ്രമതേ! ശ്രുണു! മദ്വചനം രാമ
ഭദ്രനാമം ജപിച്ചീടുക സന്തതം
കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്‌സഖേ!
പൂര്‍വ്വജന്മ്മാര്‍ജ്ജിത കര്‍മ്മമത്രേ ഭുവി
സര്‍വ്വലോകര്‍ക്കും സുഖ ദു:ഖകാരണം
ദു:ഖസുഖങ്ങള്‍ ദാനം ചെയ്‌വതിന്നാരു
മുള്‍ക്കാമ്പിലോര്‍ത്തുകണ്ടാലില്‌ള നിര്‍ണ്ണയം
ഏകന്‍ മമ സുഖദാതാ ജഗതി മ
റ്റേകന്‍ മമ ദു:ഖദാതാവിതി വൃഥാ
തോന്നുന്നതജ്ഞാനബുദ്ധികള്‍ക്കെപെ്പാഴും
തോന്നുകയില്‌ള ബുധന്മാര്‍ക്കതേതുമേ
ഞാനിതിനിന്നു കര്‍ത്താവെന്നു തോന്നുന്നു
മാനസതാരില്‍ വൃഥാഭിമാനേന കേള്‍
ലോകം നിജ കര്‍മ്മസൂത്രബദ്ധം സഖേ!