ഇന്നിനിസ്‌സല്‍ക്കരിച്ചീടുവന്‍ നിന്നെ ഞാന്‍
വന്നപ്ടയോടുമിലെ്‌ളാരു സംശയം.
ഊണും കഴിഞ്ഞുറങ്ങി പുലര്‍കാലേ
വേണം രഘുനാഥനെച്ചെന്നു കൂപ്പുവാന്‍.
എല്‌ള്‌ലാമരുള്‍ചെയ്റ്റവണ്ണമെനിക്കതി
നിലെ്‌ളാരു വൈമുഖ്യമെന്നു ഭരതനും
കാല്‍ കഴുകിസ്‌സമാചമ്യ മുനീന്ദ്രനു
മേകാഗ്രമാനസനായതി വിദ്രുതം
ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു
കാമസുരഭിയെത്തല്‍ക്ഷണേ കാനനം
ദേവേന്ദ്രലോകസമാനമായ് വന്നിതു;
ദേവകളായിച്ചമഞ്ഞൂ തരുക്കളും.
ദേവവനിതമാരായി ലതകളും
ഭാവനാവൈഭവമെത്രയുമത്ഭുതം!
ഭക്തഭക്ഷ്യാദി പേയങ്ങള്‍ ഭോജ്യങ്ങളും
ഭുക്തിപ്രസാധനം മറ്റും ബഹുവിധം.
ഭോജനശാലകള്‍ സേനാഗൃഹങ്ങളും
രാജഗേഹങ്ങളുമെത്രമനോഹരം!
സ്വര്‍ണ്ണരത്‌നവ്രാതനിര്‍മ്മിതമൊക്കവേ
വര്‍ണ്ണിപ്പതിന്നു പണിയുണ്ടനന്തനും.
കര്‍മ്മണാ ശാസ്ത്രദൃഷ്‌ഠേന വസിഷ്ഠനെ
സ്‌സമ്മോദമോടു പൂജിച്ചിതു മുമ്പിനാല്‍.
പശ്ചാത് സസൈന്യം ഭരതം സസോദര
മിച്ഛാനുരൂപേണ പൂജിച്ചനന്തരം
തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ
സുപ്തരായാരമരാവതീസന്നിഭേ.
ഉത്ഥാനവുംചെയ്തുഷസി നിയമങ്ങള്‍
കൃത്വാഭരദ്വാജപാദങ്ങള്‍ കൂപ്പിനാര്‍.
താപസന്‍ തന്നോടനുജ്ഞയും കൈക്കൊണ്ടു
ഭൂപതിനന്ദനന്മാരും പുറപെ്പട്ടു
ചിത്രകൂടാചലം പ്രാപ്യമഹാബലം
തത്രപാര്‍പ്പിച്ചു ദൂരേ കിഞ്ചിദന്തികെ
മിത്രമായോരു ഗുഹനും സുമന്ത്രരും
ശത്രുഘ്‌നനും താനുമായ് ഭരതനും
ശ്രീരാമസന്ദര്‍ശനാകാംഷയാ മന്ദ
മാരാഞ്ഞു നാനാ തപോധനമണ്ഡലേ
കാണാഞ്ഞോരോരോ മുനിവരന്മാരോടൂ
താണു തൊഴുതു ചോദിച്ചുമത്യാദരം: