സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!”
എന്നുരചെയ്തു വിചിത്രാകൃതി കലര്‍ന്നൊരു
പൊന്‍നിറമായുള്ളൊരു മൃഗവേഷവും പൂണ്ടാന്‍. 1250
പങ്കതികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍
ചെന്താര്‍ബാണനും തേരിലേറിനാനതുനേരം.
ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍
ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു.
മാരീചന്‍ മനോഹരമായൊരു പൊന്മാനായി
ചാരുപുള്ളികള്‍ വെള്ളികൊണ്ടു നേത്രങ്ങള്‍ രണ്ടും
നീലക്കല്‍കൊണ്ടു ചേര്‍ത്തു മുഗ്ദ്ധഭാവത്തോടോരോ
ലീലകള്‍ കാട്ടിക്കാട്ടിക്കാട്ടിലുള്‍പ്പുക്കും പിന്നെ
വേഗേന പുറപെ്പട്ടും തുള്ളിച്ചാടിയുമനു
രാഗഭാവേന ദൂരെപേ്പായ്‌നിന്നു കടാക്ഷിച്ചും 1260
രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോള്‍
രാകേന്ദുമുഖി സീത കണ്ടു വിസ്മയംപൂണ്ടാള്‍.
രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍
ദേവിയോടരുള്‍ചെയ്താനേകാന്തേ, ”കാന്തേ! കേള്‍ നീ
രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപേ്പാള്‍
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പര്‍ണ്ണശാലയില്‍ നിര്‍ത്തീടണം.
വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 1270
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ
ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ!”
രാമചന്ദ്രോകതി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
പര്‍ണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കല്‍
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപേ്പാള്‍.

മാരീചനിഗ്രഹം

മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ
‘ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ
മെത്രയും ചിത്രം ചിത്രം! രത്‌നഭൂഷിതമിദം. 1280