മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്തുഃ
‘നിത്യവുമുപാസനാശുദ്ധമായിരിപേ്പാരു
ചിത്തം ഞാനറിഞ്ഞത്രേ കാണ്‍മാനായ്‌വന്നു മുനേ! 330
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ
ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
സന്തുഷ്ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം
ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമലേ്‌ളാ.
ത്വല്‍കൃതമേതല്‍ സ്‌തോത്രം മല്‍പ്രിയം പഠിച്ചീടും
സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും
സല്‍ ഭക്തി ഭവിച്ചീടും ബ്രഹ്മജ്ഞാനവുമുണ്ടാ
മല്‍പവുമതിനില്‌ള സംശയം നിരൂപിച്ചാല്‍.
താപസോത്തമ! ഭവാനെന്നെസേ്‌സവിക്കമൂലം
പ്രാപിക്കുമലേ്‌ളാ മമ സായൂജ്യം ദേഹനാശേ. 380
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യ!നെ
ക്കണ്ടു വന്ദിച്ചുകൊള്‍വാ,നെന്തതിനാവതിപേ്പാള്‍?
തെ്രെതവ കിഞ്ചില്‍ക്കാലം വസ്തുമുണ്ടത്യാഗ്രഹ
മെത്രയുണ്ടടുത്തതുമഗസ്ത്യ!ാശ്രമം മുനേ!”
ഇത്ഥം രാമോകതി കേട്ടു ചൊല്‌ളിനാന്‍ സുതീക്ഷണനു
‘മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാന്‍
കാട്ടുവേനലേ്‌ളാ വഴി കൂടെപേ്പാന്നടുത്തനാള്‍.
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെന്‍ ഗുരുവിനെ.
പുഷ്ടമോദത്തോടൊക്കത്തക്കപേ്പായ്ക്കാണാമലേ്‌ളാ.” 390
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപേ്പാ
ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
പ്രീതനാം മുനിയോടും ജാനകീദേവിയോടും
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
ചെന്നിതു രാമനഗസ്ത്യ!ാനുജാശ്രമേ ജാവം
വന്നു സല്‍ക്കാരംചെയ്താനഗസ്ത്യ!സഹജനും
വന്യഭോജനവുംചെയ്തന്നവരെല്‌ളാവരു
മന്യോന്യസല്‌ളാപവും ചെയ്തിരുന്നോരുശേഷംഃ

അഗസ്ത്യസന്ദര്‍ശനം

ഭാനുമാനുദിച്ചപേ്പാളര്‍ഘ്യവും നല്കി മഹാ