വിക്രമമുളളവരെത്രയും, തേജസാ
ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ.
താപസവേഷം ധരിച്ചിരിക്കുന്നിതു
ചാപബാണാസിശസ്ത്രങ്ങളുമുണ്ടലേ്‌ളാ.
നീയൊരു വിപ്രവേഷംപൂണ്ടവരോടു
വായുസുത! ചെന്നു ചോദിച്ചറിയേണം.
വക്രതനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍
ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ
ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ
ശത്രുക്കളെങ്കി,ലതലെ്‌ളങ്കില്‍ നിന്നുടെ
വക്രതപ്രസാദമന്ദസ്‌മേരസംജ്ഞയാ
മിത്രമെന്നുളളതുമെന്നോടു ചൊല്‌ളണം.’
കര്‍മ്മസാകഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍
ബ്രഹ്മചാരിവേഷമാലംബ്യ സാദരം
അഞ്ജസാ ചെന്നു നമസ്‌കരിച്ചീടിനാ
നഞ്ജനാപുത്രനും ഭര്‍ത്തൃപാദാംബുജം.
കഞ്ജവിലോചനന്മാരായ മാനവ
കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്,
”അംഗജന്‍തന്നെജ്ജയിച്ചോരു കാന്തിപൂ
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും
ആരെന്നറികയിലാഗ്രഹമുണ്ടതു
നേരേ പറയണമെന്നോടു സാദരം.
ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു
മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു.
െ്രെതലോക്യകര്‍ത്തൃഭൂതന്മാര്‍ ഭവാന്മാരെ
ന്നാലോക്യ ചേതസി ഭാതി സദൈവ മേ.
വിശ്വൈകവീരന്മാരായ യുവാക്കളാ
മശ്വിനിദേവകളോ മറ്റതെന്നിയേ
വിശ്വൈകകാരണഭൂതന്മാരായോരു
വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍
നൂനം പ്രധാനപുരുഷന്മാര്‍ മായയാ
മാനുഷാകാരേണ സഞ്ചരിക്കുന്നിതു
ലീലയാ ഭൂാരനാശനാര്‍ത്ഥം പരി
പാലനത്തിന്നു ഭകതാനാം മഹീതലേ
വന്നു രാജന്യവേഷേണ പിറന്നൊരു
പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍
കര്‍ത്തും ജഗല്‍സ്ഥിതിസംഹാരസര്‍ഗ്ഗങ്ങ
ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാര്‍.
മുകതി നല്‍കും നരനാരായണന്മാരെ
ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം.”
ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന
ഭകതനെക്കണ്ടു പറഞ്ഞു രഘൂത്തമന്‍:
”പശ്യ സഖേ വടുരൂപിണം ലകഷ്മണ!
നിശേ്ശഷശബ്ദശാസ്ത്രമനേന ശ്രുതം.
ഇലെ്‌ളാരപശബ്ദമെങ്ങുമേ വാക്കിങ്കല്‍
നല്‌ള വൈയാകരണന്‍ വടു നിര്‍ണ്ണയം.”