ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം
ദാനവാരിയ്ക്കു ചെയ്‌തേന്‍ ദശമാത്രയാ
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ
ലീലകളോര്‍ത്തോളമത്ഭുതമെത്രയും’
ഇത്ഥമജാത്മജന്‍ ചൊന്നതു കെട്ടതി
നുത്തരം വൃത്രാരിപൗത്രനും ചൊല്‌ളിനാന്‍
‘അങ്ങോട്ടു ചാടാമെനിയ്‌ക്കെന്നു നിര്‍ണ്ണയ
മിങ്ങോട്ടു പോരുവാന്‍ ദണ്ഡമുണ്ടാകിലാം’
‘സാമര്‍ത്ഥ്യമില്‌ള മറ്റാര്‍ക്കുമെന്നാകിലും
സാമര്‍ത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും
ഭൃത്യജനങ്ങളയയ്ക്കയിലെ്‌ളന്നുമേ
ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ’
‘ആര്‍ക്കുമേയില്‌ള സാമര്‍ത്ഥ്യമനശനം
ദീക്ഷിച്ചു തന്നെ മരിക്ക നല്‌ളൂ വയം’
താരേയനേവം പറഞ്ഞോരനന്തരം
സാരസസംഭവനന്ദനന്‍ ചൊല്‌ളിനാന്‍
‘എന്തു ജഗല്‍പ്രാണനന്ദനനിങ്ങനെ
ചിന്തിച്ചിരിക്കുന്നതേതും പറയാതെ?
കുണ്ഠനായ്ത്തന്നെയിരുന്നുകളകയോ?
കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
ദാക്ഷായണീഗര്‍ഭപാത്രസ്ഥനായൊരു
സാക്ഷാല്‍ മഹാദേവബീജമലേ്‌ളാ ഭവാന്‍
പിന്നെ വാതാത്മജനാകയുമു,ണ്ടവന്‍
തന്നോടു തുല്യന്‍ ബലവേഗമോര്‍ക്കിലോ
കേസരിയെക്കൊന്നു താപം കളഞ്ഞൊരു
കേസരിയാകിയ വാനരനാഥനു
പുത്രനായഞ്ജന പെറ്റുളവായൊരു
സത്വഗുണപ്രധാനന്‍ ഭവാന്‍ കേവലം
അഞ്ജനാഗര്‍ഭച്യുതനായവനിയി
ലഞ്ജസാ ജാതനായ് വീണനേരംഭവാന്‍
അഞ്ഞൂറു യോജന മേല്‍പോട്ടു ചാടിയ
തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ
ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം
മണ്ഡലം തന്നെതുടുതുടെക്കണ്ടു നീ
പക്വമെന്നോര്‍ത്തു ഭക്ഷിപ്പാനടുക്കയാല്‍
ശക്രനുടെ വജ്രമേറ്റു പതിച്ചതും
ദുഃഖിച്ചു മാരുതന്‍ നിന്നെയും കൊണ്ടുപോയ്ബ
പുക്കിതു പാതാളമപേ്പാള്‍ ത്രിമൂര്‍ത്തികള്‍
മുപ്പത്തുമുക്കോടി വാനവര്‍ തമ്മൊടും
ഉല്‍പലസംഭവപുത്രവര്‍ഗ്ഗത്തോടും
പ്രത്യക്ഷമായ് വന്നനുഗ്രഹിച്ചീടിനാര്‍
മൃത്യുവരാ ലോകനാശം വരുമ്പൊഴും
കല്‍പാന്തകാലത്തുമില്‌ള മൃതിയെന്നു
കല്‍പിച്ചതിന്നിളക്കം വരാ നിര്‍ണ്ണയം
ആമ്‌നായസാരാര്‍ത്ഥമൂര്‍ത്തികള്‍ ചൊല്‌ളിനാര്‍
നാമ്‌നാ ഹനുമാനിവനെന്നു സാദരം
വജ്രം ഹനുവിങ്കലേറ്റു മുറികയാ
ലച്ചരിത്രങ്ങള്‍ മറന്നിതോ മാനസേ?
നിന്‍ കൈയിലല്‌ളയോ തന്നതു രാഘവ
നംഗുലീയമതുമെന്തിനെന്നോര്‍ക്ക നീ!
ത്വല്‍ ബലവീര്യവേഗങ്ങള്‍ വര്‍ണ്ണിപ്പതി
നിപ്രപഞ്ചത്തിങ്കലാര്‍ക്കുമാമലെ്‌ളടോ’
ഇത്ഥം വിധിസുതന്‍ ചൊന്ന നേരം വായു
പുത്രനുമുത്ഥയ സത്വരം പ്രീതനായ്
ബ്രഝാണ്ഡമാശു കുലുങ്ങുമാറൊന്നവന്‍
സമ്മദാല്‍ സിംഹനാദം ചെയ്തരുളിനാന്‍
വാമനമൂര്‍ത്തിയെപേ്പാലെ വളര്‍ന്നവന്‍
ഭൂമിധരാകാരനായ്‌നിന്നു ചൊല്‌ളിനാന്‍
‘ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ
ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാല്‍
രാവണനെക്കുലത്തോടുമൊടുക്കി ഞാന്‍