കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും
ഹുങ്കാരത്തോടു വന്നു ചാപവാഹകന്‍മാരും
സത്വരമയ്യായിരം കിങ്കരന്മാരും കൂടി
മൃത്യുശാസനചാപമെടുത്തു കൊണ്ടുവന്നാര്‍.
ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം
കണ്ടാലും െ്രെതയംബകമെന്നിതു മന്ത്രീന്ദ്രനും.
ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ
ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍.
‘വിലെ്‌ളടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ?
ചൊല്‌ളുകെ”ന്നതു കേട്ടുചൊല്‌ളിനാന്‍ വിശ്വാമിത്രന്‍:
‘എല്‌ളാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമലേ്‌ളാ’.
മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു
മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.
ജ്വലിച്ച തേജസേ്‌സാടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടന്‍ മുറിച്ചു ജിതശ്രമം
നിന്നരുലുന്നനേരമീരേഴുലോകങ്ങളു
മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപെ്പട്ടു ജനം
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം
ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ
ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്‌ളാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാഹോത്സവാരം’ഘോഷം കണ്ടു കൗതുകം പൂണ്ടാര്‍.
ജനകന്‍ ജഗത്‌സ്വാമിയാകിയ ഭഗവാനെ
ജ്ജനസംസദി ഗാഢാശേ്‌ളഷവും ചെയ്താനലേ്‌ളാ.
ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപേ്പാലെ
മൈഥിലി മയില്‌പേ്പടപോലെ സന്തോഷംപൂണ്ടാള്‍
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.
മൈഥിലിതന്നെപ്പരിചാരികമാരും നിജ
മാതാക്കന്മാരും കൂടി നന്നായിചമയിച്ചാര്‍.
സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണ്ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ
മര്‍ണേ്ണാജനേത്രന്‍ മുന്‍പില്‍ സത്രപം വിനീതയായ്
വന്നുടന്‍ നേത്രോത്പലമാലയുമിട്ടാള്‍ മുന്നേ,
പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍
മാലയും ധരിച്ചു നീലോല്പലകാന്തി തേടും
ബാലകന്‍ ശ്രീരാമനുമേറ്റവും വിളങ്ങീടിനാന്‍.
ഭൂമിനന്ദനയ്ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും
ആനന്ദാബുധിതന്നില്‍ വീണുടന്‍ മുഴുകിനാര്‍
മാനവവീരന്‍ വാഴ്‌കെന്നാശിയും ചൊല്‌ളീടിനാര്‍
അന്നേരം വിശ്വാമിത്രന്‍ തന്നോടു ജനകനും
വന്ദിച്ചുചൊന്നാ
‘നിനിക്കാലത്തെക്കളയാതെ
പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ
സ്‌സത്വരം ദശരഥഭൂപനെ വരുത്തുവാന്‍.”