ചങ്ങമ്പുഴ കൃഷ്ണപിള്ള (1949)     

ഞാന്‍ ഈ കവിതയെഴുതിയത് നിയമ പഠനത്തിനായി മദിരാശിയില്‍ താമസിക്കുന്നകാലത്താണ് ..ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനകേ്‌ളശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാ രൂപമായ ഈ കൃതി എഴുതിയത്. ഇതില്‍ ഞാന്‍ ആക്രമിച്ചിട്ടുള്ള വ്യക്തികളോട് വ്യക്തിപരമായ യാതൊരു വിദ്വേഷവും എനിക്കില്ലതന്നെ. ഈ കൃതിയില്‍ അക്കാലത്തെ എന്റെ മനോവ്യാപാരങ്ങള്‍ അതേപടി കാണാവുന്നതാണ്.

ചങ്ങമ്പുഴ കൃഷ്ണപിള്ള.
അജിതാനിലയം, കാനാട്ടൂകര, തൃശൂര്‍, 2561121.