ഏഴ്

പാതിരയോളം പണിത്തിരക്കില്‍പെ്പട്ടു
പാരം തളര്‍ന്നു തളര്‍ന്നൊടുവില്‍

താനേ ലയിച്ചുപോയ് ഗാഢസുഷുപ്തിയില്‍
ചേണഞ്ചിടുമീ മഹാനഗരം. (മദിരാശി)

എത്രയോ തീവ്രമായ് സ്പന്ദിച്ചിരുന്നതാ
ണിത്രയും നേരമിതിന്‍ ഹൃദന്തം.

വിസ്മയമാണോര്‍ക്കിലിത്ര പെട്ടെന്നിതിന്‍
വിക്രമഗര്‍വ്വങ്ങളെങ്ങു പോയി?

കണ്ണീര്‍പൊഴിച്ചിതിന്‍ കോണിലൊന്നില്‍ സ്വയം
നിര്‍ന്നിദ്രനായിതാ ഞാനിരിപ്പൂ!

ഞാനുമുറങ്ങുംതളര്‍ന്നു തളര്‍ന്നേവം
താനേയെന്‍ കണ്ണൂമടഞ്ഞു പോകും.

എല്‌ളാമൊടുവി,ലിതാ,ണീയുറക്കമാ
ണില്‌ളീ നിയമത്തിനില്‌ള ഭേദം.

വീണടിയേണമൊരിക്കലതിങ്ക,ലീ
ക്കാണുന്ന സര്‍വ്വ ചരാചരവും!

ആദ്യമധ്യാന്തമറ്റുള്ളോരതിലണ
ഞ്ഞാദിത്യന്‍പോലും പൊലിഞ്ഞുപോകും.

ഞാനാ,രൊരു വെറും പുല്‍ക്കൊടി,യെന്ന’ി
മാനഗര്‍വ്വത്തിനെന്തര്‍ത്ഥമാവോ?

നില്‍ക്കുന്നു ദൂരെച്ചിരിച്ചുകൊ,ണ്ടങ്ങതാ
നിത്യപ്രദീപ്തനഭശ്ചരങ്ങള്‍!

അബ്ദായുതങ്ങളായ് ക്കാണ്‍മവരാണവര്‍
മര്‍ത്യപ്പുഴുക്കള്‍തന്‍ മത്സരങ്ങള്‍

എന്നുമതിനില്‌ള മാറ്റ,മാ മത്സരം
തന്നെയാണിന്നും ജഗത്തിലെങ്ങും.

വ്യക്തിയില്‍ നിന്നും കിളര്‍ന്നു, കുടുംബത്തി
ലെത്തി,പ്പതുക്കെപ്പടര്‍ന്നുകേറി,

പിന്നെ സ്‌സമുദായം പ്രാപിച്ചു രാഷ്ര്ടത്തി
ലൊന്നോടണഞ്ഞെരിഞ്ഞാളിയാളി,

ഇദ്ധരാചക്രം മുഴുവനും വ്യാപിപ്പി
തിദ്ധപ്രഭാവോഗയുദ്ധവഹ്നി!

ശക്തിതന്‍ ലക്ഷ്യ,മൊരിക്കലും വറ്റാത്ത
രക്തപ്പുഴക്കളാണെന്നിരിക്കില്‍,

മര്‍ക്കടം ഭേദ,മതിങ്കല്‍ നിന്നുള്ളൊരീ
മര്‍ത്ത്യപ്രയാണമിന്നെങ്ങു ചെല്‌ളും?

അയ്യോ, മതി, മതി, വേണ്ടിപ്പുരോഗതി;
വയ്യ വയ്യിക്കൊടും രക്തപാനം!

പിന്നോട്ടു പോയ് നാമിരുകാല്‍പ്പശുവായി
നിന്നാക്കിരാതനില്‍ വിശ്രമിക്കാം.

ഒന്നോടെ തീവെച്ചെരിക്കനാമാദ്യമായ്
മന്നിതില്‍ വിദ്യാലയങ്ങളെല്‌ളാം.

ഇന്ധനമാക്കാം നമുക്കഗ്‌നികുണ്ഡത്തില്‍
ഗന്ഥങ്ങളീ മന്നിലുള്ളതെല്‌ളാം

സംഗീത, സാഹിത്യ, ശാസ്ത്രാദി സംഘങ്ങള്‍
സര്‍വ്വവുമൊന്നോടെ സംഹരിക്കാം.

മന്നിതി,ലയ്യോ, മനുഷ്യന്‍ മനുഷ്യനെ
ത്തിന്നേണമെങ്കി,ലിതൊക്കെ വേണോ?

ഏകമഹാഗ്‌നേയപിണ്ഡപാതത്തി,ലീ
ലോകമൊന്നോടെ നശിച്ചിതെങ്കില്‍!

വേണ്ടാ പരീക്ഷണം, വേണ്ടാ ഗവേഷണം,
വേണ്ട വിജ്ഞാനം, പുരോഗമനം;

ആഴിക്കടിയില്‍ നമുക്കെത്തി നീന്തിടേ
ണ്ടാകാശത്തിങ്കല്‍ പറന്നിടേണ്ട.

എന്തിനു?നന്മയ്‌ക്കോ?നാശത്തിനാണു, പി
ന്നെന്തുകൊണ്ടൊന്നായ് നശിച്ചുകൂടാ?