ആരാല്‍ ശ്രവിക്കും ബധിരവിലാപത്തി
ലാരും ബധിരരായ്ത്തീരുകില്‌ള.

പിന്നെന്തിനുല്‍പാദകസ്വഭാവത്തെയോ
ര്‍ത്തിന്നീ നിരര്‍ത്ഥവാഗ്വാദഘോഷം?

വസ്തുവുമായുള്ള താദാത്മ്യം, തത്ഭാവ
നിസ്തുല ചിത്രണ,മെന്നിവയില്‍

ഉത്തെജകത്വമുള്‍ക്കൊള്‍വതാണെങ്കി
ലതുല്‍കൃഷ്ടമാം കലാസൃഷ്ടിയായി.

ഉല്‍പാദകന്റെ ശാരീരികചേഷ്ടകള്‍
ക്കുത്തരവാദിത്വമില്‌ളതിങ്കല്‍.

ഉത്തേജകത്വമുള്‍ക്കൊള്ളുന്നവയ്‌ക്കൊക്കെ
യുത്ഭവസ്ഥാനമാത്മാവുമാത്രം!

ഉല്‍പാദ്യസത്തയിലുല്‍പാദകസത്ത
യുള്‍പ്പുക്കവിഭാജ്യമായിടുമ്പോള്‍

തജ്ജന്യശക്തിയാല്‍ താനേ ജനിപ്പതാ
ണുല്‍ക്കൃഷ്ടമാം കലോല്‍പാദനങ്ങള്‍.

‘കൊത്തിവെയ്ക്കാം മരപ്പാവകള്‍, ജീവനെ
ക്കുത്തിവെയ്ക്കാനുളി’ യ്‌ക്കൊക്കുകില്‌ള.

ജീവനുമാത്രമേ ജീവന്‍ കൊളുത്തുവാ
നാവൂകലാമര്‍മ്മമിങ്ങിരിപ്പൂ!

സത്താണു സൃഷ്ടിയെന്നാലതിന്നുത്ഭവ
സത്തയും സാത്വികമായിരിക്കും!

സ്വര്‍ണ്ണവിളക്കിലും മണ്ണുവിളക്കിലും
മിന്നുന്നദീപം വെളിച്ചമേകും.

മണ്ണായ കാരണം ദീപ,മിരുട്ടാണു
ചിന്നുന്നതെന്നു ഭയപെ്പടേണ്ടാ!

ദീപത്തിലില്‌ള കളങ്കംജഗത്തിനി
ല്‌ളാപത്തശേഷം വിളക്കുമൂലം,

നന്നാണധികം, വിളക്കുമാ ദീപവു
മൊന്നുപോലുജ്ജ്വലമായിരുന്നാല്‍!

താനേ തിളങ്ങുന്ന ദീപങ്ങള്‍ കാണുവാന്‍
താരാപഥത്തിലേ സാദ്യമാകൂ!

ഇങ്ങുള്ള ദീപങ്ങള്‍പോലും, പുകകൊണ്ടു
മങ്ങിയിരിക്കുമടുത്തു ചെന്നാല്‍!

താരങ്ങള്‍ക്കില്‌ള പുകയെന്നതു, പക്ഷേ
ദൂരതകൊണ്ടുള്ള തോന്നലാകാം.

എത്ര മഹാത്മാക്കളാകട്ടെ, കാണുന്ന
തെപെ്പാഴും ദൂരത്തു നിന്നു വേണം!

കാണാതിരിക്കുന്നതാണേറ്റമുത്തമം
കാഴ്ചയില്‍ കൌതുകം മാഞ്ഞുപോകും.

കണ്ടാ,ലടുക്കായ്ക,ടുത്താല്‍, പലപെ്പാഴു
മുണ്ടാം നിരാശമതിപ്പിടിയും!

കേട്ട സംഗീതം മധുരമാ,ണെന്നാലോ
ക്കേള്‍ക്കപെ്പടാത്തതതിമധുരം;

നിസ്തുലമാധുര്യനിര്‍ഭരമാണെന്നാല്‍
നിശ്ശബ്ദതയെന്നതോര്‍മ്മ വേണം.