മുന്‍കുതിപ്പന്‍തൊലിവന്നുചേരുംവേണ്ട
ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ.

അല്‍പമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ്
എപെ്പാഴുമങ്ങിങ്ങലഞ്ഞിടേണം.

ചക്കാത്തില്‍ ചായകുടിക്കാം ധാരാളമാ
യൊക്കുമെങ്കില്‍ സിഗററ്റുമാകാം.

വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാന്‍
പാടി,ല്‌ളിടയ്ക്കു ചുമ വരണം.

പട്ടിണിയെന്നു പുറമേ നടിക്കണം,
ഷര്‍ട്ടിലും മുണ്ടിലും ചേറു വേണം.

പുച്ഛഭാവത്തിലെതിര്‍ക്കണം ഗാന്ധിതന്‍
തത്ത്വസിദ്ധാന്തങ്ങളാത്തഗര്‍വ്വം.

ചേതസ്‌സില്‍, ചുമ്മാതെയല്‌ള, താനിന്നൊരു
നേതാവാ,ണെന്നുള്ളതോന്നല്‍ വന്നാല്‍,

ഭയൂജീ’ക്കാലത്തെക്കഥകളാല്‍ മര്‍ത്ത്യരെ
ത്തേജോവധം ചെയ്യണം യഥേച്ഛം.

ഇലെ്‌ളങ്കിലു, മല്‍പം വിക്കു തോന്നിപ്പിച്ചാല്‍
നല്‌ളതാ,ണാവേശമൂറിക്കൊള്ളും!

എപെ്പാഴും റഷ്യാത്മകമാമൊരാരക്ത
വിപ്‌ളവപുസ്തകം കയ്യില്‍ വേണം.

ആക്രമിക്കേണമെഴുത്തച്ഛനെ,ക്കാമ
പേ്പക്കൂത്തെന്നോതണം ശാകുന്തളം.

അന്നമ്മതന്‍കണ്ണു വെട്ടിക്കല്‍, പിന്നുല
ഹന്നാന്റിരുട്ടിലെ വേലിചാട്ടം,

കാമുകസമ്പന്നയായ് വാണൊടുവിലാ
ക്കോമാളിപെ്പണ്ണിന്റെ രക്തസ്രാവം,

മറ്റുമീമട്ടില്‍ യഥാതഥരീതിയില്‍
തട്ടിമൂളിക്കാം പുരോഗമനം!

മറ്റുള്ളതൊക്കെ തണുത്തുപോയ്, സാഹിത്യ
മൊട്ടുമുക്കാലും വളിച്ചുപോയി!

മുന്നിലിലവെച്ചു ചൂടുള്ളതിന്നായി
മുഞ്ഞിയുംവീര്‍പ്പിച്ചിരിപ്പു ലോകം!

ചട്ടി കരിയും, ചുടുവിന്‍, ചുടുവി,നാ
ച്ചട്ടുകമെങ്ങു, മറിച്ചിടുവിന്‍!

ഇങ്ങു വിളമ്പിത്തരുവിന്‍, സഖാക്കളെ
നിങ്ങളേ ഞങ്ങള്‍ക്കു താങ്ങലുള്ളു,

ആവിപറക്കുന്നു, വേഗമാട്ടെ, ചൂട
താറരുതലെ്‌ളാ തരികവേഗം

നാവുപൊള്ളുന്നു, ഹാ, സാരമിലെ്‌ളല്‌ളാമൊ
രാവേശമാണയ്യോ, നല്‍ക വീണ്ടും!!…

കാട്ടുമൃഗങ്ങളേ, കാലം കളയാതെ
നാട്ടിലേയ്‌ക്കെത്തൂ പടയിളക്കൂ!

എത്രയോകാലമായ് സാധുക്കള്‍ നിങ്ങളെ
മര്‍ത്ത്യന്‍ കുതിരകയറുന്നു.