രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

പുരാണവേദപ്പൊരുളായ് വിളങ്ങിടും

പുരാദിദാരങ്ങളെ വീണുകൂപ്പി ഞാൻ

പുരാതനന്മാരിലുദിച്ച ഭക്തിയാൽ

പുരാണവൃത്തം പറയുന്നു കേൾക്കുവിൻ.       1

 

ഒരുനാളൊരു വീട്ടിനുള്ളിൽ വെച്ചി-

ട്ടൊരു ഭർത്താവൊരു ഭാര്യയോടു ഗൂഢം

പരിചോടു പറഞ്ഞൊരിച്ചരിത്രം

പറയാം ഞാനിഹ പദ്യരീതിയാക്കി       2

 

ഭർത്താവോടൊരുമിച്ചു ഭായ്യ പതിവിൻ

വണ്ണം മുറുക്കിപ്പരം

ചിത്താമോദമിയന്നുടൻ വെടി പറ-

ഞ്ഞുംകൊണ്ടിരിക്കും വിധൌ”

വൃത്താന്തം

പലതും ധരിച്ചൊരു ഭവാ

–  നേതെങ്കിലും നിദ്ര വ

-ന്നെത്താറാകുവതിന്നു മുമ്പു കഥ ചൊൽ-

കെ”ന്നായി കഞ്ജാക്ഷിയാൾ.       3

 

“കഥയില്ല നമുക്കു, പിന്നെയെന്തോ

കഥ ചൊല്ലുന്നതു കാതരാക്ഷിയാളേ!

കഥമപ്യഥവാ ഭവൽപ്രിയാത്ഥം

കഥനം ചെയ്യുവനൊന്നു കേൾക്ക കാന്തേ!       4

 

പണ്ടെല്ലാം കോടിലിംഗക്ഷിതിയുടെ ഭരണം

മാടരാജന്റെ കീഴിൽകൊണ്ടല്ലെന്നല്ല

ശൈലാം ബുധിപദവി-  ക്കൊട്ടു കീഴായിരുന്നു;

രണ്ടല്ലോ പക്ഷമീഭൂമിപ, രതുവഴിയാ-  യിങ്ങതൃത്തിക്കു തർക്കം

-കൊണ്ടെല്ലായ്‌‌പ്പോഴുമോരോവക കലഹവുമീ  നാട്ടിലുണ്ടായിരുന്നു.        5

 

അക്കാലം പർവതാംഭോനിധിപതിയകല

ത്താകയാൽ പിന്തുണയ്ക്കായ്നിൽക്കാനെപ്പോഴുമൊക്കില്ലിവിടെയുടയവൻ

കോടിലിംഗാധിനാഥൻമുഷ്കാളും മാടഭൂപപ്പടയൊടു പൊരുതി-

ക്കൊണ്ടുമീനാടുപാലി-ച്ചൊക്കാനാളല്ലതാനും തനതുഭുജബലം-  കൊണ്ടു വേണ്ടും പ്രകാരം.        6

എന്നാലും ഭദ്രകാളീഭഗവതിയിവിടെ-
ക്കയ്‌‌ക്കലുണ്ടാകയാലെ-
ന്തെന്നാലും മാടരാജാവിനു മഹിമുഴുവൻ
കീഴടങ്ങില്ല താനും  ;
എന്നായിട്ടേറെനാൾ ചെന്നളവിലൊരുദിനാ
നല്ല ലാക്കിപ്പൊഴെന്നു-
ണ്ടെന്നായിക്കണ്ടു കോപ്പിട്ടിതു വലിയ പട-
ക്കൊന്നു കൊച്ചിക്ഷിതീശൻ.        7

എന്താണെന്നോടു ചോദിച്ചതു തരുണി! ‘വിശേ-
ഷിച്ചു കൊച്ചിക്ഷിതീശ-
ന്നെന്താണപ്പോൾ തരം വന്നതു പറയുക’യെ
ന്നല്ലയോ മല്ലനേത്രേ!,

 

ഹന്താദ്യം ചൊല്ലിവെക്കേണ്ടതു സുമുഖി! മറ-
ന്നേനഹാ, രാജ്യരക്ഷാ-
ചിന്താസാമർത്ഥ്യമല്പം കുറയുമൊരുവനാ-
ണന്നു ശൈലാബ്ധിനാഥൻ.        8

എന്നല്ല നല്ല കളി, പാട്ടു, പഠിപ്പു പിന്നെ-
കന്നൽക്കരീം കുഴലിമാരൊടു കൂടിയാട്ടം
എന്നീവകയ്ക്കു രുചികൊണ്ടിഹ രാജ്യകാര്യ-
ത്തിന്നീ മഹീശരസികന്നിടയില്ലതാനും.        9

എന്തിന്നങ്ങേപ്പുറം ഞാനധികമിഹ പര-
ത്തുന്നു? കാര്യം കഥിക്കാം
പന്തിന്നുപ്പെൺകിടാക്കുടയൊരടിവിധി-
ച്ചോരു പോർകൊങ്കയാളേ!
പന്തിക്കായ് നാടുനേടുന്നതിനു പഴുതുകി-
ട്ടുമ്പൊഴെന്തെങ്കിലും താൻ
ചിന്തിക്കാതെ കിടക്കുന്നൊരു മടയനുമ-
ല്ലന്നു മാടക്ഷിതീശൻ.        10