ദുഷേ്ട! നിശാചരീ! ദുര്‍വൃത്തമാനസേ!
കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ!
രാമന്‍ വനത്തിന്നു പോകേണമെന്നലേ്‌ളാ
താമസശീലേ! വരത്തെ വരിച്ചു നീ
ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍
മാനസേ തോന്നിയതെന്തൊരു കാരണം?
ഭക്ത്യാ പതിവ്രതയാകിയ ജാനകി
ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍
സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യാംബരം പൂണ്ടനുഗമിചീടുക.
കാനനദു:ഖനിവാരണാര്‍ത്ഥം പതി
മാനസവും രമിപ്പിച്ചു സദാകാലം
ഭര്‍ത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ
ഇത്ഥം വസിഷേ്ടാകതി കേട്ടു ദശരഥന്‍
നത്വാ സുമന്ത്രരോടേവമരുള്‍ ചെയ്തു:
രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം
ഇത്ഥമുകത്വാ രാമവക്രതാംബുജം പാര്‍ത്തു
പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ!
രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ!
ഹാ! മമ പ്രാണസമാന! മനോഹര!
ദു:ഖിച്ചു ഭൂമിയില്‍ വീണു ദശരഥ
നുള്‍ക്കാന്പഴിഞ്ഞു കരയുന്നതു നേരം
തേരുമൊരുമിച്ചു നിര്‍ത്തി സുമന്ത്രരും
ശ്രീരാമദേവനുമപേ്പാളുരചെയ്തു:
തേരില്‍ കരേറുക സീതേ!വിരവില്‍ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ
ളിന്ദിരാ!വല്‌ളഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍;
ബാണചാപാസി തൂണീരാദികളെല്‌ളാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍
ലക്ഷമണനപേ്പാള്‍, സുമന്ത്രരുമാകുലാല്‍
ദു:ഖേന തേര്‍ തെളിച്ചീടിനാന്‍, ഭൂപനും
നില്‍ക്കുനില്‍ക്കെന്നു ചൊന്നാന്‍ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനന്‍ ദൂരെ മറഞ്ഞപേ്പാള്‍
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍
താപം മുഴുത്തു വിലപിച്ചു പിന്നാലെ
തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി
കാണായ്കിലെങ്ങനെ ഞങ്ങള്‍ പൊറുക്കുന്നു?
പ്രാണനോ പോയിതലേ്‌ളാ മമം ദൈവമേ!