ഇത്തരം ചൊല്‌ളി വിലപിച്ചു സര്‍വ്വരും
സത്വരം തേരിന്‍ പിറകെ നട കൊണ്ടാര്‍
മന്നവന്‍ താനും ചിരം വിലപിച്ചഥ
ചൊന്നാന്‍ പരിചക്രന്മാരൊടാകുലാല്‍
എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമന്‍
തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിന്‍
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയില്‍ വാഴ്‌കെന്നതിലെ്‌ളന്നു നിര്‍ണ്ണയം
എന്നതു കേട്ടോരു ഭൃത്യജനങ്ങളും
മന്നവന്‍ തന്നെയെടുത്തു കൌസല്യ തന്‍
മന്ദിരത്തിങ്കലാക്കീടിനാനന്നേരം
വന്നൊരു ദു:ഖേന മോഹിച്ചു വീണിതു
പിന്നെയുണര്‍ന്നു കരഞ്ഞു തുടങ്ങിനാന്‍
ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും.

വനയാത്ര

ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയമാത്രമുപജീവനം ചെയ്തു
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷമൂലേ ശയനം ചെയ്തുറങ്ങീടിനാന്‍;
ലക്ഷമണന്‍ വില്‌ളുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ
ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാല്‍
പൌരജനങ്ങളും ചെന്നരികേ പുക്കു
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകില്‍
കാനനവാസം നമുക്കുമെന്നേവരും
മാനസത്തിങ്കലുറച്ചു മരുവിനാര്‍
പൌരജനത്തിന്‍ പരിദേവനം കണ്ടു
ശ്രീരാമദേവനുമുള്ളില്‍ നിരൂപിച്ചു
സൂര്യനുദിച്ചാലയയ്ക്കയുമില്‌ളിവര്‍
കാര്യത്തിനും വരും വിഘ്‌നമെന്നാലിവര്‍
ഖേദം കലര്‍ന്നു തളര്‍ന്നുറങ്ങുന്നിതു
ബോധമില്‌ളിപേ്പാളിനിയുണരും മുന്‍പേ
പോകനാമിപെ്പാഴേ കൂട്ടുക തേരെന്നു
രാഘവന്‍ വാക്കുകള്‍ കേട്ടു സുമന്ത്രരും
വേഗേന തേരുമൊരുമിച്ചിതന്നേരം
രാഘവന്മാരും ജനകതനൂജയും
തേരിലേറീടിനാരേതുമറിഞ്ഞീല
പൌരജനങ്ങളന്നേരം സുമന്ത്രരും
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു
ചുറ്റും കിടന്ന പുരവാസികളെല്‌ളാം
പിറ്റേന്നാള്‍ തങ്ങളുണര്‍ന്നു നോക്കുന്നേരം
കണ്ടീലരാമനെയെന്നു കരഞ്ഞതി
കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാര്‍