അയോദ്ധ്യാകാണ്ഡം പേജ് 67
ഇത്ഥം ഭരതോകതികേട്ടു രഘൂത്തമന്‍
പൊല്‍ത്താരടികളില്‍ ചേര്‍ത്ത മെതിയടി
ഭക്തിമാനായ ഭരതനു നല്‍കിനാന്‍;
നത്വാപരിഗ്രഹിച്ചീടിനാന്‍ തമ്പിയും.
ഉത്തമരത്‌നവിഭൂഷിതപാദുകാ
മുത്തമാംഗേ ചേര്‍ത്തു രാമനരേന്ദ്രനെ
ഭകത്യാ പ്രദക്ഷിണം കൃത്വാ നമസ്‌കരി
ച്ചുത്ഥായ വന്ദിച്ചു ചൊന്നാന്‍ സഗദ്ഗദം:
മന്വബ്ദ്വപൂര്‍ണേ്ണ പ്രഥമദിനേഭവാന്‍
വന്നതിലെ്‌ളന്നുവന്നീടുകില്‍ പിന്നെ ഞാന്‍
അന്യദിവസമുഷസി ജ്വലിപ്പിച്ചു
വഹ്നിയില്‍ ചാടി മരിക്കുന്നതുണ്ടലെ്‌ളാ.
എന്നതു കേട്ടു രഘുപതിയും നിജ
കണ്ണുനീരും തുടച്ചന്‍പോടു ചൊല്‌ളിനാന്‍:
അങ്ങനെതന്നെയൊരന്തരമില്‌ളതി
നങ്ങു ഞാനന്നു തന്നെ വരും നിര്‍ണ്ണയം.
എന്നരുള്‍ ചെയ്തു വിടയും കൊടുത്തിതു
ധന്യന്‍ ഭരതന്‍ നമസ്‌കരിച്ചീടിനാന്‍
പിന്നെ പ്രദക്ഷിണവും ചെയ്തു വന്ദിച്ചു
മന്ദേതരം പുറപെ്പട്ടു ഭരതനും
മാതൃജനങ്ങളും മന്ത്രിവരന്മാരും
ഭ്രാതാവുമാചാര്യനും മഹാസേനയും
ശ്രീരാമദേവനെ ചേതസി ചേര്‍ത്തുകൊ
ണ്ടാരൂഢമോദേന കൊണ്ടുപോയീടിനാര്‍.
ശൃംഗിവേരാധിപനായ ഗുഹനേയും
മംഗലവാചാ പറഞ്ഞയച്ചീടിനാന്‍.
മുമ്പില്‍ നടന്നു ഗുഹന്‍ വഴികാട്ടുവാന്‍
പിമ്പേ പെരുമ്പടയും നടകൊണ്ടിതു.
കൈകേയി താനും സുതാനുവാദം കൊണ്ടു
ശോകമകന്നു നടന്നു മകനുമായ്
ഗംഗകടന്നു ഗുഹാനുവാദേന നാ
ലംഗപ്പടയോടു കുമാരാന്മാര്‍
ചെന്നയോദ്ധ്യാപുരിപുക്കു രഘുവരന്‍
തന്നെയും ചിന്തിച്കു ചിന്തിച്ചനുദിനം
ഭക്ത്യാ വിശുദ്ധബുദ്ധ്യാപുരവാസികള്‍
നിത്യസുഖേന വസിച്ചിതെല്‌ളാവരും
താപസവേഷം ധരിച്ചു ഭരതനും
താപേന ശത്രുഘ്‌നനും വ്രതത്തോടുടന്‍
ചെന്നു നന്ദിഗ്രാമമന്‍പോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികള്‍ക്കെല്‌ളാം.
പാദുകാം വച്ചു സിംഹാസനേ രാഘവ
പാദങ്ങളെന്നു സങ്കല്‍പ്പിച്ചു സാദരം.
ഗന്ധപുഷ്റ്റ്പാദ്യങ്ങള്‍ കൊണ്ടു പൂജിച്ചുകൊ
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും.
നാനാമുനിജനസേവിതനായൊരു
മാനവവീരന്‍ മനോഹരന്‍ രാഘവന്‍
ജാനകിയോടുമനുജനോടും മുദാ
മാനസാനന്ദം കലര്‍ന്നു ചില ദിനം
ചിത്രകൂടാചലേ വാണോരനന്തരം
ചിത്തേ നിരൂപിച്ചു കണ്ടു രഘുവരന്‍.
Leave a Reply