ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വല്‍സുതന്‍തന്നെ വാഴിക്കും നരവരന്‍.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി
പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്കാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്‌ളിത്തരുവാന്‍ ഞാന്‍.
മുന്നം സുരാസുരയുദ്ധേ ദശരഥന്‍
തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാന്‍.
നിന്നോടുകൂടവേ വിണ്ണിലകംപുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപേ്പാള്‍
ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി
ലെന്നതറിഞ്ഞതുമില്‌ള ദശരഥന്‍.
സത്വരം കീലരന്ധ്രത്തിങ്കല്‍ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ.
ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ്
യുദ്ധം കഴിവോളമങ്ങിനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും
യുദ്ധ നിവൃത്തനായൊരു ദശാന്തരേ
നിന്‍ തൊഴില്‍ കണ്ടതി സന്തോഷമുള്‍ക്കൊണ്ടു
ചെന്തളിര്‍മേനി പുണര്‍ന്നു പുണര്‍ന്നുടന്‍
പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും
നിന്‍ ചരിതം നന്നു നന്നു നിരൂപിച്ചാല്‍
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു
കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!
ഭര്‍ത്തൃവാക്യം കേട്ടു നീയുമന്നേരത്തു
ചിത്തസമോദം കലര്‍ന്നു ചൊല്‌ളീടിനാന്‍,
ദത്തമായോരു വരദ്വയം സാദരം
ന്യസ്തംഭവതി മയാ നൃപതീശ്വരാ!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ
ലൂനം വരാതെ തരികെന്നതേവേണ്ടൂ
എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ
ഞാനും മറന്നു കിടന്നിതു മുന്നമേ
മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,
ധീരതയോടിനി ക്ഷിപ്രമിപേ്പാള്‍ ക്രോധാ
ഗാരം പ്രവിശ്യ കോപേന കിടക്ക നീ,
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി
ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ