‘ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്‍മാന്‍.
പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
രാമ രാമേതി രാമമന്ത്രവും ജപിച്ചതി
കോമളം കാളമേഘശ്യാമളം നളിനാക്ഷം.” 400
ഇത്യുകത്വാ സരഭസമുത്ഥായ മുനിപ്രവ
രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്രതം പാര്‍ത്തരുള്‍ചെയ്താന്‍ഃ
‘ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ
ഭദ്ര! മേ ദിഷ്ട്യാ ചിരമദ്യൈവ സമാഗമം.
യോഗ്യനായിരിപേ്പാരിഷ്ടാതിഥി ബലാല്‍ മമ
ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്തനായിതു ഭവാന്‍.
അദ്യവാസരം മമ സഫല,മത്രയല്‌ള
മത്തപസ്‌സാഫല്യവും വന്നിതു ജഗല്‍പതേ!” 410
കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപേ്പാള്‍
കുംഭജന്മാവുമെടുത്തെഴുനേല്‍പിച്ചു ശീഘ്രം
ഗാഢാശേ്‌ളഷവുംചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശാംശജനായ ലക്ഷമണനെയും
ഗാത്രസ്പര്‍ശനപരമാഹ്‌ളാദജാതസ്രവ
ന്നേത്രകീലാലാകുലനായ താപസവരന്‍
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം 420
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്ഠ
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
പാദ്യാര്‍ഗ്ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്ടം നാഥം
വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനനേകാന്തേ ചൊല്‌ളീടിനാന്‍ഃ

അഗസ്ത്യസ്തുതി

‘നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം