ദേവകളോടും കമലാസനനോടും ഭവാന്‍
കഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്തു
ഭഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല 480
ഭാരാപഹരണം ചെയ്തീടുവനെഭന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍.
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍.
ലോകസൃഷ്ടിക്കു മുന്നമേകനായാനന്ദനായ്
ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ 440
നിര്‍ഗ്ഗുണനായ നിന്നെയാവരണംചെയ്തിട്ടു
തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
നിര്‍വ്യാജം വേദാന്തികള്‍ ചൊല്‌ളുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാല്‍.
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്‌ളും
മായാതീതന്മാരെല്‌ളാം സംസൃതിയെന്നും ചൊല്‌ളും.
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവലേ്‌ളാ
ശക്തിയെപ്പലനാമം ചൊല്‌ളുന്നു പലതരം.
നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായതന്നില്‍
നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നലേ്‌ളാ ചൊല്‍വൂ. 450
നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ
നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്‌ളീടുന്നു.
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ് ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
താമസത്തിങ്കല്‍നിന്നു സൂക്ഷമതന്മാത്രകളും
ഭൂമിപൂര്‍വകസ്ഥൂലപഞ്ചഭൂതവും പിന്നെ
രാജസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ 460
സാത്വികത്തിങ്കല്‍നിന്നു മനസ്‌സുമുണ്ടായ്‌വന്നു;
സൂത്രരൂപകം ലിംഗമിവറ്റില്‍നിന്നുണ്ടായി.