സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു
ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ.
അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയലേ്‌ളാ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു
സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്‌വന്നു.
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചലേ്‌ളാ
ബ്രഹ്മാവും വിഷ്ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470
ലോകസൃഷ്ടിക്കു രജോഗുണമാശ്രയിച്ചലേ്‌ളാ
ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി,
സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
ബുദ്ധിജാദികളായ വൃത്തികള്‍ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രല്‍സ്വപ്‌നവും സുഷുപ്തിയും.
ഇവറ്റിന്നെല്‌ളാം സാക്ഷിയായ ചിന്മയന്‍ ഭവാന്‍
നിവൃത്തന്‍ നിത്യനേകനവ്യയനലേ്‌ളാ നാഥ!
യാതൊരു കാലം സൃഷ്ടിചെയ്‌വാനിച്ഛിച്ചു ഭവാന്‍
മോദമോടപേ്പാളംഗീകരിച്ചു മായതന്നെ. 480
തന്മൂലം ഗുണവാനെപേ്പാലെയായിതു ഭവാന്‍
ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളലേ്‌ളാ,
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
വിദ്യയെന്നലേ്‌ളാ ചൊല്‍വൂ നിവൃത്തിനിരതന്മാര്‍
അവിദ്യാവശന്മാരായ് വര്‍ത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
വേദാന്തവാക്യാര്‍ത്ഥവേദികളായ് സമന്മാരായ്
പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍.
അവിദ്യാവശഗന്മാര്‍ നിത്യസംസാരികളെ
ന്നവശ്യം തത്ത്വജ്ഞന്മാര്‍ ചൊല്‌ളുന്നു നിരന്തരം. 490
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്‌ളുന്നു തത്ത്വജ്ഞന്മാര്‍.
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്‍ക്കു
നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും.
മറ്റുളള മൂഢന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്‌ള നൂറായിരം ജന്മങ്ങള്‍ കഴിഞ്ഞാലും.
ആകയാല്‍ ത്വത്ഭകതിസമ്പന്നന്മാരായുളളവ