കിഷ്കിന്ധാകാണ്ഡം പേജ് 32
തല്‍ക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ
നക്ഷണദാചരനോടു ജടായുവാം
പക്ഷിപ്രവരനതിനാല്‍ വലഞ്ഞൊരു
രക്ഷോവരന്‍ നിജ ചന്ദ്രഹാസം കൊണ്ടു
പക്ഷവും വെട്ടിയറുത്താനതുനേരം
പക്ഷീന്ദനും പതിച്ചാല്‍ ധരണീതലേ
ഭര്‍ത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ
മൃത്യു വരായ്കെന്നനുഗ്രഹിച്ചാള്‍ ധരാ
പുത്രിയും തല്‍ പ്രസാദേന പക്ഷീന്ദ്രനും
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാന്
അര്‍ക്കകുലോത്ഭവനാകിയ രാമനു
മര്‍ക്കജനോടഗ്നിസാക്ഷികമാംവണ്ണം
സഖ്യവും ചെയ്തുടന്‍ കോന്നിതു ബാലിയെ
സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നല്കിനാന്
വാനരാധീശ്വരനായ് സുഗ്രീവനും
ജാനകിയെത്തിരഞ്ഞാശു കണ്ടീറ്റുവാന്‍
ദിക്കുകള്‍ നാലിലും പോകെന്നയച്ചിതു
ലക്ഷം കപിവരന്മാരെയോരോ ദിശി
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും
രക്ഷോവരനെയും കണ്ടതിലെ്ളങ്ങുമെ
മുപ്പതുനാളിനകത്തു ചെന്നീടായ്കി
ലപേ്പാളവരെ വധിയ്ക്കും കപിവരന്
പാതാളമുള്‍പ്പുക്കു വാസരം പോയതു
മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു
ദര്‍ഭവിരിച്ചു കിടന്നു മരിപ്പതി
ന്നപേ്പാള്‍ ഭവാനെയും കണ്ടുകിട്ടീ ബലാല്
ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ
സീതാവിശേഷം പറഞ്ഞു തരേണമേ
ഞങ്ങളുടെ പരമാര്‍ത്ഥവൃത്താങ്ങ
ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!’
താരേയവാക്കുകള്‍ കേട്ടു സമ്പാതിയു
മാരൂഢമോദമവനോടു ചൊല്ളിനാന്‍
‘ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും
ഇന്നനേകായിരം വത്സരം കൂടി ഞാ
നെന്നുടെ സോദരന് വാര്‍ത്ത കേട്ടീടിനേന്‍
എന്നുടെ സോദരനായുദകക്രിയ
യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്
നിങ്ങള്‍ ചെയ്യിപ്പിനുദകകര്‍മ്മാദികള്‍
നിങ്ങള്‍ക്കു വാക്സഹായം ചെയ്വനാശു ഞാന്‍’
അപേ്പാളവനെയെടുത്തു കപികളു
മബ്ധി തീരത്തു വെച്ചീടിനാനാദരാല്‍
തത്സലിലേ കുളിച്ചഞ്ജലിയും നല്കി
വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം
സ്വസ്ഥാനദേശത്തിരുത്തിനാര്‍ പിന്നെയു
മുത്തമന്മാരായ വാനരസഞ്ചയം
സ്വസ്ഥനായ് സമ്പാതി ജാനകി തന്നുടെ
വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാന്‍
‘തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു
ദൂരമൊരു നൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാല്‍
സാമര്‍ത്ഥ്യമാര്‍ക്കതു ലംഘിപ്പതിന്നവന്‍
ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ളണ
മേതൊരു ജാതിയും പക്ഷവുമില്ള മേ
യത്നേന നിങ്ങള്‍ കടക്കണമാശു പോയ്
രത്നാകരം പിന്നെ വന്നു രഘൂത്തമന്
Leave a Reply