യെന്നേ വിചിത്രമേ! നന്നുനന്നെത്രയും
ഉത്തമതാപസന്മാരുടെ വാക്യവും
സത്യമല്‌ളാതെ വരികയിലെ്‌ളന്നുമേ
ശ്രീരാമദേവകഥാമൃതമാഹാത്മ്യ
മാരാലുമോര്‍ത്താലറിയാവതലേ്‌ളതും
രാമനാമാമൃതത്തിന്നു സമാനമായ്
മാമകേ മാനസേ മറ്റു തോന്നീലഹോ
നല്‌ളതു മേന്മേല്‍ വരേണമേ നിങ്ങള്‍ക്കു
കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!
നന്നായതിപ്രയത്‌നം ചെയ്കിലര്‍ണ്ണവ
മിന്നുതന്നെ കടക്കായ്‌വരും നിര്‍ണ്ണയം
ശ്രീരാമനാമസ്മൃതികൊണ്ടു സംസാര
വാരാനിധിയെക്കടക്കുന്നിതേവരും
രാമഭാര്യാലോകനാര്‍ത്ഥമായ് പോകുന്ന
രാമഭക്തന്മാരാം നിങ്ങള്‍ക്കൊരിയ്ക്കലും
സാഗരത്തെക്കടന്നീടുവാനേതുമൊ
രാകുലമുണ്ടാകയിലെ്‌ളാരു ജാതിയും’
എന്നു പറഞ്ഞു പറന്നു മറഞ്ഞിത
ത്യുന്നതനായ സമ്പാതി വിഹായസാ

സമുദ്രലംഘനചിന്ത

പിന്നെക്കപിവരന്മാര്‍ കൗതുകത്തോടു
മന്യോന്യമാശു പറഞ്ഞു തുടങ്ങിനാര്‍
ഉഗ്രം മഹാനക്രചക്രഭയങ്കര
മഗ്രേ സമുദ്രമാലോക്യ കപികുലം
‘എങ്ങനെ നാമിതിനെക്കടക്കുന്നവാ
റെങ്ങും മറുകര കാണ്‍മാനുമില്‌ളലേ്‌ളാ
ആവതല്‌ളാത്തതു ചിന്തിച്ചു ഖേദിച്ചു
ചാവതിനെന്തവകാശം കപികളേ!’
ശക്രതനയതനൂജനാമംഗദന്‍
മര്‍ക്കടനായകന്മാരോടു ചൊല്‌ളിനാന്‍
‘എത്രയും വേഗബലമുള്ള ശൂരന്മാര്‍
ശക്തിയും വിക്രമവും പാരമുണ്ടലേ്‌ളാ
നിങ്ങളെല്‌ളാവര്‍ക്കുമെന്നാലിവരില്‍ വ
ച്ചിങ്ങുവന്നെന്നോടൊരുത്തന്‍ പറയണം
ഞാനിതിനാളെന്നവനലേ്‌ളാ നമ്മുടെ
പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഢം
സുഗ്രീവരാമസൗമിത്രികള്‍ക്കും ബഹു
വ്യഗ്രം കളഞ്ഞു രക്ഷിയ്ക്കുന്നതുമവന്‍’
അംഗദനിങ്ങനെ ചൊന്നതു കേട്ടവര്‍
തങ്ങളില്‍ത്തങ്ങളില്‍ നോക്കിനാരേവരും
ഒന്നും പറഞ്ഞീലൊരുത്തരുമംഗദന്‍
പിന്നെയും വാനരന്മാരോടു ചൊല്‌ളിനാന്‍
‘ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം
പ്രത്യേകമുച്യതാമുദ്യോഗപൂര്‍വ്വകം’
ചാടാമെനിയ്ക്കു ദശയോജന വഴി
ചാടാമിരുപതെനിക്കെന്നൊരു കപി
മുപ്പതു ചാടാമെനിക്കെന്നപരനു
മപ്പടി നാല്‍പതാമെന്നു മറ്റേവനും
അന്‍പതറുപതെഴുപതുമാമെന്നു
മെണ്‍പതു ചാടാമെനിക്കെന്നൊരുവനും
തൊണ്ണൂറു ചാടുവാന്‍ ദണ്ഡമിലേ്‌ളകനെ
ന്നര്‍ണ്ണവമോ നൂറു യോജനയുണ്ടലേ്‌ളാ
ഇക്കണ്ട നമ്മിലാര്‍ക്കും കടക്കാവത
ല്‌ളിക്കടല്‍ മര്‍ക്കടവീരരേ നിര്‍ണ്ണയം
മുന്നം ത്രിവിക്രമന്‍ മൂന്നു ലോകങ്ങളും
ഛന്നമായ് മൂന്നടിയായളക്കും വിധൗ
യൗവനകാലേ പെരുമ്പറയും കൊട്ടി
മൂവേഴുവട്ടം വലത്തു വച്ചീടിനേന്‍
വാര്‍ദ്ധക്യഗ്രസ്തനായേനിദാനീം ലവ
ണാബ്ധി കടപ്പാനുമില്‌ള വേഗം മമ