ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ

ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ

ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ

ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ

ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!

ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!

ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!

ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.

നാരായണായ നമോ നാരായണായ നമോ

നാരായണായ നമോ നാരായണായ നമഃ

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപെ്പണേ്ണ!

ശ്രീരാമചരിതം നീ ചൊല്‌ളീടു മടിയാതെ.

ശാരികപൈ്പതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ

ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.

ഇഷ്ടദേവതാവന്ദനം

കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍

കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍

വാരണമുഖന്‍ മമ പ്രാരബ്ധവിഘ്‌നങ്ങളെ

വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.

വാണീടുകനാരതമെന്നുടെ നാവുതന്മേല്‍

വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!

നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെ

യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍

വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!

വാരിധിതന്നില്‍ തിരമാലകളെന്നപോലെ

ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ

പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ!

വൃഷ്ണിവംശത്തില്‍ വന്നു

കൃഷ്ണനായ്പിറന്നോരു

വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.

വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍

വിഷ്ണു താന്‍തന്നെ

വന്നു പിറന്ന തപോധനന്‍

വിഷ്ണുതന്മായാഗുണചരിത്രമെല്‌ളാം കണ്ട

കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍.

നാന്മറനേരായ രാമായണം ചമയ്ക്കയാല്‍

നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു

വാല്മീകികവിശ്രേഷ്ഠനാകിയ മഹാമുനി

താന്‍ മമ വരം തരികെപെ്പാഴും വന്ദിക്കുന്നേന്‍,

രാമനാമത്തെസ്‌സദാകാലവും ജപിച്ചീടും

കാമനാശനനുമാവല്‌ളഭന്‍ മഹേശ്വരന്‍

ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍

മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍.

വാരിജോത്ഭവനാദിയാകിയ ദേവന്മാരും

നാരദപ്രമുഖന്മാരാകിയ മുനികളും

വാരിജശരാരാതിപ്രാണനാഥയും മമ

വാരിജമകളായ ദേവിയും തുണയ്‌ക്കേണം.

കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര

ണാരുണാംബുജലീനപാംസുസഞ്ചയം മമ

ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്‌ളാം

തീര്‍ത്തുശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.

ആധാരം നാനാജഗന്മയനാം ഭഗവാനും

വേദമെന്നലേ്‌ളാ ഗുരുനാഥന്‍താനരുള്‍ചെയ്തു;

വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു

ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍

ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം,

വേദജ്ഞോത്തമന്മാര്‍മാഹാത്മ്യങ്ങളാര്‍ക്കു ചൊല്‌ളാം?