യുദ്ധകാണ്ഡംപേജ് 22
മേഘനാദവധം
രാഘവന്മാരും മഹാകപിവീരരും
ശോകമകന്നു തെളിഞ്ഞു വാഴുംവിധൌ
മര്‍ക്കടനായകന്മാരോടു ചൊല്ളിനാ
നര്‍ക്കതനയനുമംഗദനും തദാ:
നില്ക്കരുതാരും പുറത്തിനി വാനര
രൊക്കെക്കടക്ക മുറിക്ക മതിലുകള്‍.
വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും
വൃകഷങ്ങളൊക്കെ മുറിക്ക തെരുതെരെ.
കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍
ഗോപുരദ്വാരാവധി നിരത്തീടുക.
മിക്കതുമൊക്കെയൊടുങ്ങി നിശാചര
രുള്‍ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ
വെന്തുപൊറാഞ്ഞാല്‍പുറത്തു പുറപെ്പടു
മന്തകന്‍വീട്ടിന്നയയ്ക്കാമനുക്ഷണം.
എന്നതു കേട്ടവര്‍കൊള്ളിയും കൈക്കൊണ്ടു
ചെന്നു തെരുതെരെ വച്ചുതുടങ്ങിനാര്‍.
പ്രാസാദഗോപുരഹര്‍മ്മ്യഗേഹങ്ങളും
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും
ആയുധശാലകളാഭരണങ്ങളു
മായതനങ്ങളും മജ്ജനശാലയും
വാരണവൃന്ദവും വാജിസമൂഹവും
തേരുകളും വെന്തുവെന്തുവീണീടുന്നു.
സ്വര്‍ഗ്ഗലോകത്തോളമെത്തീ ദഹനനും
ശക്രനോടങ്ങറിയിപ്പാനനാകുലം
മാരുതി ചുട്ടതിലേറെ നന്നായ് ചമ
ച്ചോരു ലങ്കാപുരം ഭൂതിയായ് വന്നിതു.
രാത്രിഞ്ചരസ്ത്രീകള്‍വെന്തലറിപ്പാഞ്ഞു
മാര്‍ത്തിമുഴുത്തു തെരുതെരെച്ചാകയും
മാര്‍ത്താണ്ഡഗോത്രജനാകിയ രാഘവന്
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങള്‍പൊഴിക്കയും
ഗോത്രാരിജിത്തും ജയിച്ചതുമെത്രയും
പാര്‍ത്തോളമത്ഭുതമെന്നു പറകയും
രാത്രിഞ്ചരന്മാര്‍നിലവിളിഘോഷവും
രാത്രിഞ്ചരസ്ത്രീകള്‍കേഴുന്ന ഘോഷവും
വാനരന്മാര്‍നിന്നലറുന്ന ഘോഷവും
മാനവേന്ദ്രന്ബധനുര്ജ്ജ്യാനാദഘോഷവും
ആനകള്‍വെന്തലറീടുന്ന ഘോഷവും
ദീനതപൂണ്ട തുരഗങ്ങള്‍നാദവും
സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു
ചിന്ത മുഴുത്തു ദശാനനവീരനും
കുംഭകര്‍ണ്ണാത്മജന്മാരില്‍മുമ്പുള്ളൊരു
കുംഭനോടാശു നീ പോകെന്നും ചൊല്ളിനാന്‍.
തമ്പിയായുള്ള നികുംഭനുമന്നേരം
മുമ്പില്‍ഞാനെന്നു മുതിര്‍ന്നു പുറപെ്പട്ടാന്‍.
കമ്പനന്‍താനും പ്രജംഘനുമെത്രയും
വന്പുള്ള യൂപാകഷനും ശോണിതാക്ഷനും
വന്‍പടയോടും പുറപെ്പട്ടു ചെന്നള
വിമ്പം കലര്‍ന്നടുത്താര്‍കപിവീരരും.
രാത്രിയിലാര്‍ത്തങ്ങടുത്തു പൊരുതൊരു
രാത്രിഞ്ചരന്മാര്‍തെരുതെരെച്ചാകയും
കൂര്‍ത്ത ശസ്ത്രാസ്ത്രങ്ങള്‍കൊണ്ടു കപികളും
ഗാത്രങ്ങള്‍ഭേദിച്ചു ധാത്രിയില്‍വീഴ്കയും
ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ
ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്പരം
ചീറ്റം മുഴുത്തു പറിച്ചും മരാമരം
തോറ്റുപോകായ്കെന്നു ചൊല്ളിയടുക്കയും
വാനരരാക്ഷസന്മാര്പൊരുതാര’ി
മാനം നടിച്ചും ത്യജിച്ചും കളേബരം
നാലഞ്ചുനാഴികനേരം കഴിഞ്ഞപേ്പാള്‍
കാലപുരിപുക്കിതേറ്റ രക്ഷോഗണം.
കമ്പനന്‍ വന്‍പോടടുത്താനതുനേര
മമ്പുകൊണ്ടേറ്റമകന്നു കപികളും.
കമ്പംകലര്‍ന്നൊഴിച്ചാരതു കണ്ടഥ
ജംഭാരിനന്ദനപുത്രനും കോപിച്ചു
കമ്പന്‍തന്നെ വധിച്ചോരനന്തരം
പിമ്പേ തുടര്‍ന്നങ്ങടുത്താന്‍പ്രജംഘനും
യൂപാക്ഷനും തഥാ ശോണിതനേത്രനും
കോപിച്ചടുത്താരതുനേരമംഗദന്‍
കൌണപന്മാര്‍മൂവരോടും പൊരുതതി
ക്ഷീണനായ് വന്നിതു ബാലിതനയനും.
മൈന്ദനുമാശു വിവിദനുമായ്ത്തത്ര
മന്ദേതരം വന്നടുത്താരതുനേരം.
കൊന്നാന്‍പ്രജംഘനെത്താരേയനുമഥ
പിന്നെയവ്വണ്ണം വിവിദന്‍മഹാബലന്‍
കൊന്നിതു ശോണിതനേത്രനെയുമഥ
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാന്‍
നക്തഞ്ചരവരന്മാരവര്‍നാല്‍വരും
മൃത്യുപുരം പ്രവേശിച്ചോരനന്തരം
കും’നണഞ്ഞു ശരം പൊഴിച്ചീടിനാന്‍
വമ്പരാം വാനരന്മാരൊക്കെ മണ്ടിനാര്‍
സുഗ്രീവനും തേരിലമ്മാറു ചാടി വീ
ണുഗ്രതയോടവന്‍ വില്‍കളഞ്ഞീടിനാന്‍.
മുഷ്ടിയുദ്ധംചെയ്ത നേരത്തു കുംഭനെ
പെ്പട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയില്.
വാരാന്നിധിയും കലക്കിമറിച്ചതി
ഘോരനാം കുംഭന്‍കരേറിവന്നീടിനാന്‍.
സൂര്യാത്മജനുമതു കണ്ടു കോപിച്ചു
സൂര്യാത്മജലായത്തിന്നയച്ചീടാന്‍.
സുഗ്രീവനഗ്രജനെക്കൊന്നനേരമ
ത്യുഗ്രന്‍നികുംഭന്‍പരിഘവുമായുടന്‍
സംഹാരരുദ്രനെപേ്പാലെ രണാജിരേ
സിംഹനാദം ചെയ്തടുത്താനതുനേരം.
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ
നഗ്രേ ചെറുത്താന്‍നികുംഭനെത്തല്‍ക്ഷണേ.
മാരുതിമാറിലടിച്ചാന്‍നികുംഭനും
പാരില്‍നുറുങ്ങി വീണു തല്‍പരിഘവും.
ഉത്തമാംഗത്തെപ്പറിച്ചെറിഞ്ഞാനതി
ക്രുദ്ധനായോരു ജഗല്‍പ്രാണപുത്രനും
പേടിച്ചു മണ്ടിനാര്‍ശേഷിച്ച രാക്ഷസര്‍
കൂടെത്തുടര്‍നടുത്താര്‍കപിവീരരും,
ലങ്കയില്‍പുക്കടച്ചാരവരും ചെന്നു
ലങ്കേശനോടറിയിച്ചാരവസ്ഥകള്‍.
കുംഭാദികള്‍മരിച്ചോരുദന്തം കേട്ടു
ജംഭരിവൈരിയും ഭീതിപൂണ്ടീടിനാന്.
പിന്നെ ഖരാത്മജനാം മകരാക്ഷനോ
ടന്യൂനകോപേന ചൊന്നാന്‍ദശാനനന്‍:
ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു
വന്നീടു കെന്നനേരം മകരാക്ഷനും
തന്നുടെ സൈന്യസമേതം പുറപെ്പട്ടു
സന്നാഹമോടുമടുത്തു രണാങ്കണേ
പന്നഗതുല്യങ്ങളായ ശരങ്ങളെ
വഹ്നികീലാകാരമായ് ചൊരിഞ്ഞീടിനാന്‍.
നിന്നുകൂടാഞ്ഞു ഭയപെ്പട്ടു വാനരര്‍
ചെന്നഭയം തരികെന്നു രാമാന്തികേ
നിന്നു പറഞ്ഞതു കേട്ടളവേ രാമ
ചന്ദ്രനും വില്ളും കുഴിയെക്കുലച്ചുടന്‍
വില്ളാളികളില്മുമ്പുള്ളവന്തന്നോടു
നിലെ്ളന്നണഞ്ഞു ബാണങ്ങള്‍തൂകീടിനാന്‍.
ഒന്നിനൊന്നൊപ്പമെയ്താന്‍മകരാക്ഷനും
ഭിന്നമായീ ശരീരം കമലാക്ഷനും
അന്യോന്യമൊപ്പം പൊരുതു നില്ക്കുന്നേര
മൊന്നു തളര്‍ന്നു ചമഞ്ഞു ഖരാത്മജന്‍.
അപേ്പാള്കൊടിയും കുടയും കുതിരയും
തല്‍പാണിതന്നിലിരുന്നൊരു ചാപവും
തേരും പൊടിപെടുത്താനെയ്തു രാഘവന്
സാരഥിതന്നെയും കൊന്നാനതുനേരം.
പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു
പാരമടുത്ത മകരാക്ഷനെത്തദാ
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു
ദേവകള്‍ക്കാപത്തുമൊട്ടു തീര്‍ത്തീടിനാന്‍.
രാവണിതാനതറിഞ്ഞു കോപിച്ചു വ
ന്നേവരെയും പൊരുതാശു പുറത്താക്കി
രാവനനോടറിയിച്ചാനതു കേട്ടു
ദേവകുലാന്തകനാകിയ രാവണന്
ഈരേഴുലോകം നടുങ്ങുംപടി പരി
ചാരകന്മാരോടുകൂടിപ്പുറപെ്പട്ടാന്.
അപേ്പാളതു കണ്ടു മേഘനിനാദനും
തല്പാദയുഗമം പണിഞ്ഞു ചൊല്ളീടിനാന്:
ഇപേ്പാളടിയനരികളെ നിഗ്രഹി
ച്ചുള്‍പ്പൂവിലുണ്ടായ സങ്കടം പോക്കുവന്‍
അന്ത:പുരം പുക്കിരുന്നരുളീടുക
സന്താപമുണ്ടാകരുതിതുകാരണം.
ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു
വൃത്രാരിജിത്തും പുറപെ്പട്ടു പോരിനായ്.
യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ
കുല്‍സ്ഥനോടിത്ഥമുണര്‍ത്തിച്ചരുളിനാന്‍:
നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ
പുത്രന്‍കപിവരന്മാരെയും നമ്മെയും
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന
തെത്രനാളേക്കു പൊറുക്കണമിങ്ങനെ?
ബ്രഝാസ്ത്രമെയ്തു നിശാചരന്മാര്‍കുല
മുന്മൂലനാശം വരുത്തുക സത്വരം.
സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ
രാമഭദ്രസ്വാമി താനുമരുള്‍ചെയ്തു:
ആയോധനത്തിങ്കലോടുന്നവരോടു
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!
പാതകമുണ്ടാമതല്ളായ്കിലേവനും
ഞാനിവനോടു പോര്ചെയ്വനെല്ളാവരും
ദീനതയെന്നിയേ കണ്ടുനിന്നീടുവിന്‍.
എന്നരുള്‍ചെയ്തു വില്ളും കുലച്ചന്തികേ
സന്നദ്ധനായതു കണ്ടൊരു രാവണി
തല്‍ക്ഷണേ ചിന്തിച്ചു കല്പിച്ചു ലങ്കയില്‍
പ്പുക്കു മായാസീതയെത്തേരില്‍വച്ചുടന്‍
പശ്ചിമഗോപുരത്തൂടെ പുറപെ്പട്ടു
നിശ്ചലനായ് നിന്നനേരം കപികളും
തേരില്‍മായാസീതയെക്കണ്ടു ദു:ഖിച്ചു
മാരുതിതാനും പരവശനായിതു
വാനരവീരരെല്ളാവരും കാണവേ
ജാനകീ ദേവിയെ വെട്ടിനാന്‍നിര്‍ദ്ദയം.
അയ്യോ! വിഭോ! രാമരാമേ തി വാവിട്ടു
മയ്യല്‍മിഴിയാള്‍മുറവിളിച്ചീടിനാള്‍.
ചോരയും പാരില്‍പരന്നതിതു കണ്ടു
മാരുതി ജാനകിയെന്നു തേറീടിനാന്‍.
ശോഭയിലേ്ളതും നമുക്കിനി യുദ്ധത്തി
നാപത്തിതില്‍പരമെന്തുള്ളതീശ്വര!
നാമിനി വാങ്ങുക; സീതാവധം മമ
സ്വാമി തന്നോടുണര്‍ത്തിപ്പാന്‍കപികളെ!
ശാഖാമൃഗാധിപന്മാരെയും വാങ്ങിച്ചു
ശോകാതുരനായ മാരുതനന്ദനന്‍
ചൊല്ളുന്നതു കേട്ടു രാഘവനും തദാ
ചൊല്ളിനാന്ജാംബവാന്തന്നോടു സാകുലം:
മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു!
പോരില്പുറംതിരിഞ്ഞീടുമാറില്ളവന്.
നീകൂടെയങ്ങു ചെന്നീടുക സത്വരം
ലോകേശനന്ദന! പാര്‍ക്കരുതേതുമേ.
ഇത്ഥമാകര്‍ണ്യ വിധിസുതനും കപി
സത്തമന്മാരുമായ് ചെന്നു ലഘുതരം.
എന്തു കൊണ്ടിങ്ങു വാങ്ങിപേ്പാന്നിതു ഭവാന്?
ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.
എന്നനേരം മാരുതാത്മജന്ചൊല്ളിനാ
നിന്നു പേടിച്ചു വാങ്ങീടുകയല്ള ഞാന്‍.
ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപെ്പാഴേ
ചെന്നു ജഗല്‍സ്വാമിയോടുണര്‍ത്തിക്കണം.
പോരിക നീയുമിങ്ങോട്ടിനിയെന്നുടന്
Leave a Reply