ദൂരത്തു നില്‍ക്കുക, കേട്ടാസ്വദിക്കുക,
ചാരത്തു ചെലെ്‌ളാലേ്‌ള, കാണരുതേ!

ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു
മാനസോല്‌ളാസത്തിനായൊരിക്കല്‍,

അക്ഷീണകൌതുകമുള്‍ച്ചേര്‍ന്നുകൊണ്ടൊരു
പക്ഷി നായാട്ടിനായ്‌പേ്പായി കാട്ടില്‍.

തോക്കിന്നിരയായി വീണ കിളികളെ
നോക്കിഞാനങ്ങനെ നിന്നിടുമ്പോള്‍,

”ഹേ, കവേ, താനെന്നും വര്‍ണ്ണിച്ചിടാറുള്ള
കോകിലത്തിന്നും പിണഞ്ഞു നാശം.

നോക്കൂ” ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെന്‍
നേര്‍ക്കൊരു പക്ഷിയെ നീട്ടി തോഴന്‍.

ഞാനതുല്‍കണ്ഠയോടെന്‍കയ്യില്‍ വാങ്ങി, ഹാ!
താനേയെന്‍കണ്ണു നിറഞ്ഞുപോയി.

ആദികവിതന്‍ഹൃദയത്തിലത്രമേ
ലാടലിയറ്റിയോരാദര്‍ശനം,

ആയിരം പ്രാവശ്യമാവര്‍ത്തിച്ചിട്ടുണ്ടാ
മീ വിശ്വമോരോ കവിക്കു മുന്നില്‍!

ഇന്നു വെടി കൊണ്ട പക്ഷിയെച്ചിന്തിച്ചു
കണ്ണീരൊഴുക്കും മഹാകവികള്‍

മൂക്കറ്റം മാംസം ഭുജിച്ചു പല്‌ളിന്നിട
യ്ക്കീര്‍ക്കിലാല്‍ത്തോണ്ടിക്കൊണ്ടായിരിക്കും,

ശിക്കാരിതന്‍നേര്‍ക്കു ചീറി,യഹിംസയെ
പെ്പാക്കി,പ്പടപ്പതാക്കാവ്യപിണ്ഡം!

പെട്ടെന്നിച്ചിന്തയെന്നുള്ളിലുദിച്ചു, ഞാ
നൊട്ടമ്പരന്നൊന്നു നോക്കി വീണ്ടും.

ചെറ്റു പിളര്‍ത്തിയ കൊക്കിലും, മെയ്യിലും
പറ്റിയിട്ടുണ്ടു കൊഴുത്ത രക്തം.

പ്രാണദണ്ഡത്താല്‍പ്പിടയുന്നുപെട്ടെന്നു
ഞാനതിന്‍ കണ്ഠം ഞെരിച്ചുകൊന്നു.

”നല്‌ള കവിയാണു, കൊന്നു കുയിലിനെ”
യെല്‌ളാരുമെന്നെപ്പരിഹസിച്ചു.

അപ്രാണവേദന പെട്ടെന്നു തീര്‍ക്കാനാ
ണപ്രകാരത്തില്‍ ഞാന്‍ ചെയ്തതപേ്പാള്‍

പാടും പിശാചു ഞാന്‍, വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു
പാടിപ്പുകഴ്ത്തുന്ന കോകിലത്തെ

അമ്മട്ടു ഹിംസിച്ചു നിര്‍ദ്ദയം, ലോകമേ,
നിന്മുന്നില്‍ ഞാന്‍ കവിതന്നെയിന്നും!

ഞാനാക്കുയിലിനെ സൂക്ഷിച്ചു നോക്കി;ഹാ,
കാണാനതിനൊരു ഭംഗിയില്‌ള,

ഉണ്ടൊരു ദുര്‍ഗ്ഗന്ധം, പൂടയും തൂവലും
കണ്ടാലറയ്ക്കുംവെറുപ്പുതോന്നി.

അക്കളകാകളി വാര്‍ന്നൊഴുകീടുന്ന
തിക്കരിമ്പൂടയ്ക്കകത്തുനിന്നോ!

ദുര്‍ഗ്ഗന്ധപൂര്‍ണ്ണമേ, നിന്നില്‍നിന്നോ ഹന്ത
നിര്‍ഗ്ഗളിപ്പൂ ഗാനത്തിന്‍സുഗന്ധം!