പേജ് 24
കോള്‍മയിര്‍ക്കൊള്ളിച്ചു ദൂരെ നിന്നെന്നെ നീ
നീ മുന്നിലെത്തീ മനംമടുത്തു.
ഇപെ്പാഴും പൂങ്കുയില്‍ പാടുന്നകേള്‍ക്കുമ്പോ
ഴിപ്പൂതിഗന്ധമൊന്നോര്‍ത്തുപോം ഞാന്‍.
കഷ്ട, മസൂയ,ദുര, ചതി, യൊന്നുമേ
തൊട്ടുതേയ്ക്കാത്തൊരപ്പക്ഷിപോലും,
അമ്മട്ടിലാകി, ലതൊക്കെ മുറ്റിച്ചേര്‍ന്നോ
രമ്മര്‍ത്ത്യനെക്കുറിച്ചെന്തു ചൊല്ളാന്‍?
ദൂരം മതിപ്പിന്റെ നാരായവേരാണു
ദൂരത്തു നില്ക്കുവിന്; കൈകള്‍ കൂപ്പിന്!
അന്നതില്‍പ്പിന്നെ ഞാന്‍ പക്ഷിനായാട്ടിനാ
യിന്നോളം പോയിട്ടി,ലെ്ളന്തുകൊണ്ടോ!
മണ്ണാണു മര്‍ത്ത്യനവന്‍ മഹാനാകിലും
മണ്ണു മണ്ണിന്റെ മണം വമിക്കും.
ചന്ദനച്ചാറെടു ത്തെത്ര ചാര്‍ത്തുന്ന കൊ
ണ്ടെന്തു, മണെ്ണപെ്പാഴും മണ്ണുതന്നെ!
സത്യം പറഞ്ഞാല്‍ പിടിയ്ക്കി,ല്ളവനുണ്ടു
ചിത്തഭ്രമ,മെന്നപലപിക്കും.
വ്യാജമാണിഷ്ടം മനുഷ്യനെ,ന്നിട്ടു,നിര്
വ്യാജമാണെന്നു വൃഥാ നടിക്കും.
ഷണ്ഡന്റെ ഭോഗവിരക്തിപോല്‍, സദ്ഗുണ
മുണ്ടവനി,ല്ളയെന്നാരു ചൊല്ളി?
”വഞ്ചി മറിഞ്ഞാലെന്തുണ്ടിത്ര പേടിക്കാന്‍?”
ബഞ്ചിലിരുന്നു ഞെളിഞ്ഞു ചൊല്വോന്,
കായലില്‍ വേണ്ട, കുളത്തി,ലെങ്ങാനൊന്നു
കാല്‍തെറ്റി വീഴാനിടവരട്ടെ,
പ്രാണപരാക്രമം കാണേണ്ടതൊന്നപേ്പാ
ഴാ,ണവന്‍ ശൂരനതുവരെയ്ക്കും!
എത്ര സഹസ്രം മനുഷ്യരെക്കണ്ടു ഞാ
നിത്തര,മല്‍പകാലത്തിനുള്ളില്‍!!
നാടകശാലയാണീ ലോക,മെന്നൊരാള്‍
പാടിയിട്ടുള്ളതെന്തര്‍ത്ഥഗര്‍ഭം!
എല്ളാം വിദൂഷകരാണു, ചിന്തിക്കുകി
ലില്ളിതിലൊറ്റ നേതാവുപോലും!
അന്ത്യം വരേയ്ക്കും പ്രഹസനം, പെട്ടെന്നൊ
രന്തരംശോകാത്മകാന്ത്യരംഗം!
പാടും, ചിരിക്കും, കരയും, കരങ്ങള്‍കോര്‍
ത്താടും, പരസ്പരം മല്ളടിക്കും;
കാണിക്കും ഗൌരവം മീശമുറുക്കിക്കൊ
ണ്ടാ നിമേഷംതന്നെ പല്ളിളിക്കും.
കിട്ടുന്നതൊക്കെക്കടിക്കും, മണപ്പിക്കും
പെട്ടെന്നു ദൂരെ വലിച്ചെറിയും,
ഒച്ചയുണ്ടാക്കും, കുലുക്കു,മെന്തി,ന്നേവ
മൊട്ടേറെയോരോ ഗാഷ്ടി കാട്ടും.
മര്ത്ത്യന് കുരങ്ങില്‍നിന്നെത്തിയോ, ശാസ്ത്രമേ,
മര്‍ത്ത്യനില്‍നിന്നും കുരങ്ങു പോയോ?
വാലുവന്നപേ്പാള്, നരന് പരിഷ്കാരിയായ്
വാ(ല്‍)നരനായിച്ചമഞ്ഞതലേ്ള?
അപ്പരിണാമം പുരോഗമനത്തെയാ
ണെപെ്പാഴും ലക്ഷീകരിപ്പതെങ്കില്‍
മര്‍ക്കടത്തിന്നാണു, തര്‍ക്കമി,ല്ളൂഴിയില്
മര്‍ത്ത്യനെക്കാളും പുരോഗമനം!
വാക്കുകള്‍കൊണ്ടുള്ള ചാപല്യമെങ്കിലും
നീക്കാനതിനു കഴിഞ്ഞുവലേ്ളാ!
ചാപല്യം കാണുമ്പോള്‍ സംശയം തോന്നുന്നു
കോപിച്ചിടേണ്ട, വിഢ്ഢിത്തമാകാം!!
Leave a Reply