പേജ് 31
പതിമൂന്ന്
നിര്‍ത്തുന്നു ഞാനിപ്രചണ്ഡപ്രലപനം
ക്ഷ്യുബ്ധരായ്ത്തീരേണ്ട നിങ്ങളാരും!
പരമാര്‍ത്ഥ്യത്തിന്‍ വെളിച്ചത്തിലേയ്‌ക്കെന്റെ
പാടും പിശാചിനെ ഞാന്‍ നയിച്ചു.
നിങ്ങള്‍ക്കു നെറ്റിചുളിയാം, ചുളിഞ്ഞിട
ട്ടിങ്ങുള്ളിലൊട്ടും കുലുക്കമില്‌ള.
പെട്ടെന്നുയരാം വികാര,മതിലല്‌ള
തട്ടിച്ചു നോക്കേണ്ടതെന്മൊഴികള്‍.
ആവികാരം ശമിക്കുമ്പോള്‍, പ്രശാന്തത
താവിക്കുളിര്‍ത്തീടുമന്തരംഗം.
ആനല്‌ള നേരത്തു നിങ്ങളെ നോക്കുവിന്‍
മാനസക്കണ്ണുതുറന്നു നിങ്ങള്‍.
എന്നിട്ടു, സത്യത്തെ മുന്‍നിര്‍ത്തി, യേവം ഞാന്‍
ചൊന്നതില്‍ നിങ്ങള്‍ വിധിയെഴുതിന്‍!
കാറും മഴയുമക്കാറ്റടിയും കണ്ടു
കണിപോലും ഞാന്‍ ഭയപെ്പടില്‌ള.
വേപിതമാകാം ശിഖരങ്ങ,ളെങ്കിലും
വേരുറപ്പു,ണ്ടുടന്‍ വീഴുകില്‌ള,
ആപതിപ്പിക്കുവാനാവിര്‍ഭവിപ്പതോ
ടാകെ,യാവോളമെതിര്‍ത്തു നില്‍ക്കും.
ഈ വര്‍ഷ കാളിമ തീരും വെളിച്ചങ്ങള്‍
പൂവിടുംഞാനതില്‍ വിശ്വസിപ്പൂ!
അല്‌ളാ, വിധിവശാല്‍ വേരുപൊട്ടുന്നെങ്കി
ലില്‌ള മേ കുണ്ഠിതം തെല്‌ളുപോലും!
ഇന്നടിഞ്ഞങ്കിലടിയട്ടെ, ലോകത്തി
ലിന്നോളവും, ഹാ,സുഖിച്ചവന്‍ ഞാന്‍!
അല്‍പകാലംക്കൊണ്ടനല്‍പമായ് നേടി ഞാ
നത്ഭുതപൂര്‍വ്വം സുഖമരന്ദം!
എങ്കിലു,മക്കാഴ്ച കണ്ടു സഹിയാതെന്‍
സങ്കല്‍പം തേങ്ങിക്കരഞ്ഞിരുന്നു!
ഒന്നോടഖിലം വെറുക്കാന്‍ ശ്രമിക്കയാ
ണിന്നു സങ്കല്‍പവും, ജീവിതവും!
എന്നാ,ലരുതരുതെന്നു വിലക്കുന്നി
തെന്നെയൊരുജ്ജ്വലദിവ്യരശ്മി!
എല്‌ളാം വിധിയില്‍ സമര്‍പ്പിച്ചിടുന്നു ഞാ
നില്‌ള ഗത്യന്തരം!മാപ്പു നല്‍കൂ!!
Leave a Reply