ഭാനുമതി

ആകട്ടെ,നിന്മനമെന്നെന്നുമിമ്മട്ടി
ലാകണമെന്നാണെനിക്കു മോഹം!
ചിത്രവര്‍ണേ്ണാജ്ജ്വലപത്രസമ്പന്നമാം
ചിത്രപതംഗത്തിന്‍ ദര്‍ശനത്തില്‍
ചഞ്ചലോദ്വിഗ്‌നപ്രസൂനം ക്ഷണത്തില
ച്ചഞ്ചരീകത്തെ മറന്നുപോകാം!
ലോകഗതിയാണ,തുകൊണ്ടു ചൊന്നതാ;
ണാകട്ടെ, കുണ്ഠിതം വേണ്ടതോഴി!

ചന്ദ്രിക

മാമക ജീവിതമാകന്ദത്തോപ്പിലാ
മന്മഥ കോമളനല്‌ളാതാരും
തേന്‍പെയ്യും ഗാനം പൊഴിച്ചണയിലേ്‌ളാരു
ദാമ്പത്യമാല്യവും കൈയിലേന്തി;
അപ്പുഷ്പ ബാണനോടൊന്നിച്ചു ചേര്‍ന്നിനി
മല്‍പ്രേമപ്പൂവല്‌ളി പൂത്തിടാവൂ!

ഭാനുമതി

നിന്നഭിലാഷം സഫലമായ്ത്തീരുവാ
നെന്നുമര്‍ത്ഥിക്കുവോലാണയേ, ഞാന്‍!
നിന്‍ പ്രേമസാമ്രാജ്യനാഥനായീടുവാന്‍
സമ്പന്നനാണക്കൊച്ചാട്ടിടയന്‍!

രമണന്‍/ഭാഗം രണ്ട്/രംഗം രണ്ട്

രംഗം രണ്ട് (ചന്ദ്രികയുടെ ഉദ്യാനം പൂവല്‌ളിപ്പടര്‍പ്പുകളുടെ ഒരു മറവ്. നേരിയ ഒരു മൂടല്‍മഞ്ഞ്. ഹേമന്തത്തിലെ സുന്ദരമായ പൂനിലാവ്. സമയം അര്‍ദ്ധ രാത്രി. ആകാശം നിറയെ നക്ഷത്രങ്ങള്‍. ചന്ദ്രികയും രമണനും തൊട്ടു തൊട്ട് ഒരു ശിലാതലത്തില്‍ ഇരിക്കുന്നു. രമണന്റെ ഇടതുകൈ ചന്ദ്രികയുടെ തോളോടുതോള്‍ പുറകുവശത്തുകൂടി ചുറ്റിയിരിക്കുന്നു. രമണന്റെ വലതുകൈ തന്റെ ഇരുകരങ്ങളിലും എടുത്ത് ചന്ദ്രിക വിരലുകളെ പ്രേമപാരവശ്യത്തോടെ താലോലിച്ചു കൊണ്ടിരിക്കുന്നു.)

രമണന്‍

ചന്ദ്രികേ, പലപേ്പാഴും പറയാറിലേ്‌ള;ശുഭ്ര
സുന്ദരസുമാകീര്‍ണ്ണമല്‌ളജീവിതമാര്‍ഗ്ഗം!
എന്‍ചുറ്റുമെരിയുന്നൂ സന്തതമസൂയതന്‍
വഞ്ചനാവിഷപ്പുക വമിക്കുംതീജ്ജ്വാലകള്‍!
പറ്റിയോരവസരം കാത്തുകാത്തിരിക്കുന്നു
കഷ്ടമിന്നവയെന്നെപെ്പാതിയാന്‍, പൊള്ളിക്കുവാന്‍!
എന്തു ഞാന്‍ ചയ്യും, നിന്റെ ജീവനുമതുപോലെ
നൊന്തുനൊന്തഹോരാത്രം മാഴ്കിക്കൊണ്ടിരിക്കുമ്പാള്‍?