അയോദ്ധ്യാകാണ്ഡം പേജ് 11
എങ്കിലോ പണ്ടു സുരാസുരായോധനേ
സങ്കടം തീര്‍ത്തു രക്ഷിച്ചേന് ഭവാനെ ഞാന്‍
സന്തുഷ്ടചിത്തനായന്നു ഭവാന് മമ
ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്കീലയോ?
വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു
വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്ളി ഞാന്‍
വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു
മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ!
എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ
നിന്നു ഭരതനു ചെയ്യണമെന്നതും
ഭൂപതിവീരന്‍ ജടാവല്ക്കലം പൂണ്ടു
താപസവേഷം ധരിച്ചു വനാന്തരേ
കാലം പതിന്നാലു വത്സരം വാഴണം
മൂലഫലങ്ങള് ഭുജിച്ചു മഹീപതേ!
ഭൂമി പാലിപ്പാന്‍ ഭരതനെയാക്കണം
രാമനുഷസ്സി വനത്തിന്നു പോകണം.
എന്നിവ രണ്ടു വരങ്ങളും നല്കുകി
ലിന്നു മരണമെനിയ്ക്കില്ള നിര്‍ണ്ണയം
എന്നു കൈകേയി പറഞ്ഞോരനന്തരം
മന്നവന്‍ മോഹിച്ചു വീണാനവനിയില്‍
വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി
സജ്വര തേജസാ വീണിതു ഭൂപനും
പിന്നെ മുഹൂര്‍ത്തമാത്രം ചെന്ന നേരത്തു
കണ്ണുനീര് വാര്‍ത്തു വിറച്ചു നൃപാധിപന്‍
ദുസ്സഹ വാക്കുകള്‍ കേള്‍ക്കായതെന്തയ്യോ!
ദുസ്സ്വപ്നമാഹന്ത! കാണ്‍കയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യു സമയമുപസ്ഥിതമാകയോ?
കിംകിമേതല്‍കൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ പരബ്രഝമേ!
വ്യാഘ്രിയെപേ്പാലെ സമീപേ വസിയ്ക്കുന്ന
മൂര്‍ഖമതിയായ കൈകേയി തന് മുഖം
നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥന്
ദീര്‍ഘമായ് വീര്‍ത്തുവീര്‍ത്തേവമുര ചെയ്തു:
എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ
എന്തു നിന്നോടു പിഴച്ചിതു രാഘവന്?
മല്പ്രാണഹാനികരമായ വാക്കു നീ
ഇപേ്പാഴുരചെയ്വതിനെന്തു കാരണം?
എന്നോടു രാമഗുണങ്ങളെ വര്‍ണ്ണിച്ചു
മുന്നമെല്ളാം നീ പറഞ്ഞലേ്ളാ കേള്‍പ്പു ഞാന്‍
Leave a Reply