എന്നെയും കൌസല്യാദേവിയേയുമവന്‍
തന്നുള്ളിലിലെ്‌ളാരു ഭേദമൊരിയ്ക്കലും
എന്നലെ്‌ളാ മുന്നം പറഞ്ഞിരുന്നു നിന
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം?
നിന്നുടെ പുത്രനു രാജ്യം തരുമലേ്‌ളാ
ധന്യശീലേ! രാമന്‍ പോകണമെന്നുണ്ടോ?
രാമനാലേതുഭയം നിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും
എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്
ചെന്നുടന്‍ കാല്‍ക്കല്‍ വീണു മഹീപാലനും
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും
ധാത്രീപതീശ്വരനോടു ചൊല്‌ളീടിനാ!ള്‍
ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാന്‍!
ഭ്രാന്തിവാക്യങ്ങള്‍ ചൊല്‌ളുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളില്‍ച്ചെന്നു
ചേരുമസത്യ വാക്യങ്ങള്‍ ചൊല്‌ളീടിനാല്‍
പങ്കജനേത്രനാം രാമനുഷസ്‌സിനു
ശങ്കാവിഹീനം വനത്തിന്നു പോകായ്കില്‍
എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍
മന്നവന്‍ മുന്‍പില്‍നിന്നിലെ്‌ളാരു സംശയം.
സത്യസന്ധന്‍ ഭുവി രാജാ ദശരഥ
നെത്രയുമെന്നുള്ള കീര്‍ത്തി രക്ഷിയ്ക്കണം
സാധു മാര്‍ഗ്ഗത്തെ വെടിഞ്ഞതു കാരണം
യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട
രാമോപരി ഭവാന്‍ ചെയ്ത ശപഥവും
ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ
കൈകേയി തന്നുടെ നിര്‍ബന്ധ വാക്യവും
രാഘവനോടു വിയോഗം വരുന്നതും
ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്‌നനായ്
സന്താപമോടു മോഹിച്ചുവീണീടിനാന്‍
പിന്നെയുണര്‍ന്നിരുന്നും കിടന്നും മകന്‍
തന്നെയോര്‍ത്തും കരഞ്ഞും പറഞ്ഞും സദാ
രാമ രാമേതി രാമേതി പ്രലാപേന
യാമിനി പോയിതു വത്സരതുല്യയായ്
ചെന്നാനരുണോദയത്തിനു സാദരം
വന്ദികള്‍ ഗായകന്മാരെന്നിവരെല്‌ളാം
മംഗളവാദ്യസ്തുതിജയശബേ്ദന
സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും
പള്ളിക്കുറുപ്പുണര്‍ത്തീടിനാരന്നേര
മുള്ളിലുണ്ടായ കോപേന കൈകേയിയും
ക്ഷിപ്രമവരെ നിവാരണംചെയ്താള്‍:
അപേ്പാളഭിഷേകകോലാഹലാര്‍ത്ഥമായ്
തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാല്‍