ക്രിയാമാര്‍ഗേ്ഗാപദേശം

”കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി
നോര്‍ക്കിലവസാനമിലെ്‌ളന്നറിക നീ.
എങ്കിലും ചൊല്‌ളുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍.
തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗേ്ഗണ
മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍
ആചാര്യനോടു മന്ത്രം കേട്ടു സാദര
മാചാര്യപൂര്‍വമാരാധിക്ക മാമെടോ.
ഹൃല്‍ക്കമലത്തിങ്കലാകിലുമാം പുന
രഗ്‌നിഭഗവാങ്കലാകിലുമാമെടോ.
മുഖ്യപ്രതിമാദികളിലെന്നാകിലു
മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും
സ്ഥണ്ഡിലത്തിങ്കലും നല്‌ള സാളഗ്രാമ
മുണ്ടെങ്കിലോ പുനരുത്തമമെത്രയും.
വേദതന്ത്രോകതങ്ങളായ മന്ത്രങ്ങള്‍കൊ
ണ്ടാദരാല്‍ മൃലേ്‌ളപനാദി വിധിവഴി
കാലേ കളിക്കവേണം ദേഹശുദ്ധയേ.
മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം
നിത്യകര്‍മ്മം ചെയ്തുപിന്നെ സ്വകര്‍മ്മണാ.
ശുദ്ധ്യര്‍ത്ഥമായ് ചെയ്ക സങ്കല്‍പമാദിയെ.
ആചാര്യനായതു ഞാനെന്നു കല്‍പിച്ചു
പൂജിക്ക ഭക്തിയോടെ ദിവസംപ്രതി
സ്‌നാപനം ചെയ്ക ശിലയാം പ്രതിമാസു
ശോഭനാര്‍ത്ഥം ചെയ്കവേണം പ്രമാര്‍ജ്ജനം
ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ടു പൂജിപ്പവന്‍
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.
മുഖ്യപ്രതിമാദികളിലലംകാര
മൊക്കെ പ്രസാദമെനിക്കെന്നറിക നീ
അഗ്‌നൗ യജിക്ക ഹവിസ്‌സുകൊണ്ടാദര
ലര്‍ക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ
മുമ്പിലേ സര്‍വ്വപൂജാദ്രവ്യമായവ
സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍
ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും
ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം
ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക
ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?
വസൃതാജിനകശാദ്യങ്ങളാലാസന
മുത്തമമായതു കല്‍പിച്ചുകൊള്ളണം
ദേവസ്യ സമ്മുഖേ ശാന്തനായ് ചെന്നിരു
ന്നാവിര്‍മ്മുദാ ലിപിന്യാസം കഴിക്കണം
ചെയ്ക തത്വന്യാസവും ചെയ്തു സാദരം
തന്നുട മുമ്പില്‍ വാമേ കലശം വെച്ചു
ദക്ഷിണഭാഗേ കുസുമാദികളെല്‌ളാ
മക്ഷതഭക്‌തൈ്യവ സംഭരിച്ചീടണം
അര്‍ഗ്ഘ്യപാദ്യപ്രദാനാര്‍ത്ഥമായും മധു
പര്‍ക്കാര്‍ത്ഥമാചമനാര്‍ത്ഥമെന്നിങ്ങനെ
പാത്രചതുഷ്ടയവും വെച്ചുകൊള്ളണം
പേര്‍ത്തു മറ്റൊന്നും നിരൂപണം കൂടാതെ
മല്‍ക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃല്‍ക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം
പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത
മെന്നുറയ്‌ക്കേണമിളക്കവും കൂടാതെ
ആവാഹയേല്‍ പ്രതിമാദിഷ്ട മല്‍ക്കലാം
ദേവസ്വരൂപമായ് ധ്യാനിക്ക കേവലം
പാദ്യവുമര്‍ഗ്ഘ്യം തഥാ മധുപര്‍ക്കമി
ത്യാദൈ്യഃ പുനഃ സ്‌നാനവസൃതവിഭൂഷണൈ:
എത്രയുണ്ടുള്ളതുപചാരമെന്നാല
തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ
ആഗമോക്തപ്രകാരേണ നീരാജനൈ
ര്‍ദ്ധൂ പദീപൈര്‍ന്നിവേദ്യൈര്‍ബ്ബഹുവിസ്തരൈ:
ശ്രദ്ധയാ നിത്യമായര്‍ച്ചിച്ചുകൊള്ളുകില്‍
ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.
ഹോമമഗസ്‌ത്യോകതമാര്‍ഗ്ഗകുണ്ഡാനലേ?
മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ
ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ
ചിത്തതാരിങ്കല്‍ നിനയ്ക്ക കുമാര! നീ.
ഔപാസനാഗ്‌നൗ ചരുണാ ഹവിഷാ ഥ
സോപാധിനാ ചെയ്ക ഹോമം മഹാമതേ!
തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം
ദീപ്താഭരണവിഭൂഷിതം കേവലം
മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമന്‍
പാരിഷദാനാം ബലിദാനവും ചെയ്തു
ഹോമശേഷത്തെ സമാപയന്മന്ത്രവില്‍
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്
വക്രതവാസം നാഗവല്‌ളീദലാദിയും