ഡല്‍ഹി: മാധ്യമ പ്രവര്‍ത്തന മികവിനുള്ള 2019 ലെ ഐപിഐ-ഇന്ത്യ പുരസ്‌കാരം എന്‍ഡിടിവിക്ക്. 2 ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. കഠ്വ പീഡനക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ അവതരിപ്പിച്ച പരിപാടിക്കാണു പുരസ്‌കാരം. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യചാപ്റ്റര്‍ നല്‍കുന്നതാണ് പുരസ്‌കാരം.