ഇന്ത്യയിലെ ഏറ്റവും മികച്ച മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ നാട്ടിക എങ്ങണ്ടിയൂര്‍ ഫിഷര്‍മെന്‍ സംഘം പ്രസിഡന്റ് അഡ്വ. പി ആര്‍ വാസു ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച മല്‍സ്യത്തൊഴിലാളി സഹകരണ ഫെഡറേഷനുകള്‍, മല്‍സ്യ സംഘങ്ങള്‍, മല്‍സ്യ കൃഷിക്കാര്‍ എന്നിവരെ മല്‍സ്യത്തൊഴിലാളി ദിനത്തില്‍ ആദരിച്ചു. കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍, കേന്ദ്ര മൈക്രോ. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മൃഗസംരക്ഷണം ക്ഷീരോല്‍പ്പാദന ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി സംബന്ധിച്ചു.