ന്യൂഡല്‍ഹി :ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‌ക്കെ പുരസ്‌കാരം ബോളിവുഡ് നടന് അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ടപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരദാനം നിര്‍വഹിച്ചു.
1969ലാണ് ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‌ക്കെയുടെ സ്മരണാര്ഥം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സ്വര്‍ണ താമരയും പത്തുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. 1969ല്‍ സാത് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ല്‍ നായകനായ സഞ്ജീര്‍ സിനിമാജീവിതത്തിലെ നാഴികക്കല്ലായി.
അഞ്ചുപതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തില് നാലുതവണ ദേശീയപുരസ്‌കാരം നേടി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയണ് ഓഫ് ഓണര്‍ 2007ല്‍ ബച്ചനെ തേടിയെത്തി.