ദുബായ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാള്‍ഡോയ്ക്ക്. 2019ല്‍ ക്ലബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടനം വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് നല്‍കിയത്. ഇത് ആറാം തവണയാണ് റൊണാള്‍ഡോയ്ക്ക് ദുബായ് ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ലഭിക്കുന്നത്.