വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്‌ലോറന്‍സ് അവാര്‍ഡ് നേടി. ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്. സംവിധായകനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും നേടിയിരുന്നു.ഇറ്റലിയില്‍ കൊറോണ പടര്‍ന്നുപിടിച്ചതിനാല്‍ അവാര്‍ഡ്ദാന ചടങ്ങ് ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയാണ് നടത്തിയത്. ഈഗോ പ്ലാനറ്റിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര, വിനയന്‍ നായര്‍ എന്നിവരാണ് ഈലം നിര്‍മ്മിച്ചത്. ക്യാമറ തരുണ്‍ ഭാസ്‌കരന്‍. എഡിറ്റിംഗ് ഷൈജല്‍ പി. വി, സംഗീതം രമേശ് നാരായണ്‍, അജീഷ് ദാസന്റെ വരികള്‍ ആലപിച്ചത് ഷഹബാസ് അമന്‍, പശ്ചാത്തല സംഗീതം ബിജിബാല്‍. വസ്ത്രാലങ്കാരം സുനില്‍ ജോര്‍ജ്. പി. ആര്‍ ഒ എ എസ് ദിനേശ്. അഞ്ജു പീറ്റര്‍.