പ്രശസ്ത സംവിധായകന്‍ ജോണ്‍ അബ്രഹാമിന്റെ സ്മരണാര്‍ത്ഥം ജോണ്‍ എബ്രഹാം അന്തര്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള കോഴിക്കോട് നടക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഹ്രസ്വ ചലച്ചിത്രോത്സവം. ഡിസംബര്‍ 13, 14, 15 തിയതികളില്‍ നടക്കുന്ന മേളയിലെ മത്സരവിഭാഗത്തിലേക്ക് സിനിമകള്‍ അയക്കേണ്ട അവസാന തിയതി നവംബര്‍ 24 ആണ്. മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും ആണ് സമ്മാനതുക. കൂടാതെ മികച്ച സംവിധായകന്‍, അഭിനേതാവ് എന്നീ വിഭാഗത്തില്‍ 25000 രൂപയും ഫലകവും.