കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ബ്യൂറോയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായ എ സനേഷിനാണ് നാവികേസനയുടെ ഗരുഡ അവാര്‍ഡ്. എറണാകുളം പ്രസ് ക്ലബും ദക്ഷിണ നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് സൈനിക ഫോട്ടോപ്രദര്‍ശനം എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്നുവരിയാണ്. ഡിസംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന ത്രിദിന ഫോട്ടോപ്രദര്‍ശനത്തില്‍ നിന്നുമാണ് മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. റിയര്‍ അഡ്മിറല്‍ സ്വാമിനാഥന്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങള്‍ കണ്ടെത്തിയത്.