വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള കേരള കലാകേന്ദ്രം കമലാ സുരയ്യ എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, അല്‍ സാഫി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദിവ്യ ഹരി എന്നിവര്‍ക്ക്. കലാകേന്ദ്രം രക്ഷാധികാരിയായിരുന്ന ടി.എന്‍. ശേഷനെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങില്‍ സ്പീക്കര്‍ അവര്‍ഡുകള്‍ സമ്മാനിച്ചു.